
അമ്പലപ്പുഴ: ചാരായം വാറ്റുന്നതിനിടെ 30 ലിറ്റർ കോടയുമായി അച്ഛനും മകനും ബന്ധുവും പൊലീസ് പിടിയിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കൊപ്പറക്കടവ് കൊച്ചേഴര വീട്ടിൽ ബാലചന്ദ്രൻ (55), മകൻ ബിനു (30), ബന്ധു സുഭാഷ് (32) എന്നിവരെയാണ് ഇന്ന് പുലർച്ചെ അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്.
വീടിനു സമീപം ചാരായം വാറ്റ് നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൂവരും പിടിയിലായത്. വാറ്റുപകരണങ്ങളും പൊലീസ് കണ്ടെടുത്തു. അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam