
പത്തനംതിട്ട: വിരണ്ടോടിയ കുതിര പത്തനംതിട്ട നഗരത്തിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഒരു സ്കൂട്ടർ അടക്കം ഇടിച്ചിട്ടുള്ള കുതിരയുടെ വിരണ്ടോട്ടം പെട്രോൾ പമ്പിലാണ് അവസാനിച്ചത്. പമ്പിലെത്തിയ കുതിരയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പമ്പ് ജീവനക്കാരാണ് പിടിച്ചുകെട്ടിയത്. കുതിര ഇടിച്ചിട്ട സ്കൂട്ടറിൽ ഉണ്ടായിരുന്ന പറക്കോട് സ്വദേശി ജോർജിന് അപകടത്തിൽ പരുക്കേറ്റു. സ്കൂട്ടറിന്റെ മുൻഭാഗം പൂർണമായും തകർന്നു.