മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, എംഎൽഎ, പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവരുടെ ചിത്രം പതിച്ച വാഴ നട്ട് പ്രതിഷേധവുമായി ബിജെപി

Published : Jul 06, 2025, 06:51 PM IST
banana tree

Synopsis

നിർമ്മാണോദ്ഘാടനം കഴിഞ്ഞ് നാല് വർഷങ്ങൾ പിന്നിട്ടിട്ടും പണി പൂർത്തിയാകാത്തതിലാണ് പ്രതിഷേധം.

പാലക്കാട്: റോഡിലെ കുഴികളിൽ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ഷൊർണൂർ എം എൽ എയുടെയും പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും ഫോട്ടോകൾ പതിച്ച വാഴ നട്ട് പ്രതിഷേധം. നിർമ്മാണോദ്ഘാടനം കഴിഞ്ഞ് നാല് വർഷങ്ങൾ പിന്നിട്ടിട്ടും പണിപൂർത്തിയാവാത്ത വാണിയംകുളം മാന്നൂർ റോഡിൽ ബി ജെ പിയാണ് വാഴ നട്ടുള്ള പ്രതിഷേധം നടത്തിയത്. നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച വാണിയംകുളം മാന്നൂർ റോഡിന്‍റെ ശോചനീയാവസ്ഥയിലാണ് പ്രതിഷേധങ്ങൾ കനക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ചകൾക്കു മുൻപ് ഇതേ റോഡിനെ ചൊല്ലി റോഡ് ഉപരോധ സമരം നടന്നിരുന്നു. ഇന്ന് ചെറുകാട്ടുപുലം ശിവക്ഷേത്രത്തിന് സമീപത്ത് രൂപപ്പെട്ട വലിയ ഗർത്തങ്ങളിലാണ് ബി ജെ പി പ്രവർത്തകർ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും എം എൽ എയുടെയും പഞ്ചായത്ത് പ്രസിഡണ്ടിന്‍റിന്‍റെയും ഫോട്ടോ പതിച്ച വാഴകൾ നട്ട് പ്രതിഷേധിച്ചത്. ബി ജെ പി പാർലിമെന്‍ററി പാർട്ടി ലീഡർ എ പി പ്രസാദ് ഉദ്ഘാടനം ചെയ്തു. 2021 ഫെബ്രുവരി 16 നാണ് ഈ പാതയുടെ നിർമ്മാണ ഉദ്ഘാടനം നടന്നിരുന്നത്.

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ചു; 4 പേർക്ക് പരിക്ക്, അപകടത്തിന് കാരണം ആംബുലൻസിൽ കാറിടിച്ചത്
ബൈക്ക് ഓടിക്കുന്നതിനിടെ തേങ്ങ തലയിൽ വീണു, ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു