കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരിയെ മർദിച്ച സംഭവം; കൗൺസിലർ സുനിത ഡിക്സനെതിരെ കേസെടുത്ത് പൊലീസ്

Published : Jul 23, 2024, 11:54 PM IST
കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരിയെ  മർദിച്ച സംഭവം;  കൗൺസിലർ സുനിത ഡിക്സനെതിരെ കേസെടുത്ത് പൊലീസ്

Synopsis

ആവശ്യപ്പെട്ട പണം നൽകാത്തതിന്റെ പേരിലാണ് കൗൺസിലർ പ്രശ്നമുണ്ടാക്കിയതെന്നും ഹോട്ടൽ ജീവനക്കാർ ആരോപിച്ചു. 

കൊച്ചി: കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരിയെ മർദ്ദിച്ചെന്ന പരാതിയിൽ വനിത കൗൺസിലർക്കെതിരെ കേസെടുത്ത് മരട് പൊലീസ്. കൗൺസിലർ സുനിത ഡിക്സണെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഹോട്ടൽ പരിസരത്തെ കാന പൊളിക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിനൊടുവിലാണ് സംഘർഷമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്.

മുൻകൂർ നോട്ടീസ് നൽകാതെ ജെസിബിയുമായെത്തി ഹോട്ടലിന് സമീപത്തെ കാന പൊളിക്കാൻ കൗൺസിലർ ശ്രമിച്ചെന്നും ഇത് ചോദ്യം ചെയ്തപ്പോഴാണ് തന്നെ മർദിച്ചതെന്നുമാണ് ഹോട്ടൽ ജീവനക്കാരുടെ വാദം. ആവശ്യപ്പെട്ട പണം നൽകാത്തതിന്റെ പേരിലാണ് കൗൺസിലർ പ്രശ്നമുണ്ടാക്കിയതെന്നും ഹോട്ടൽ ജീവനക്കാർ ആരോപിച്ചു. എന്നാൽ തന്നെയാണ് ഹോട്ടൽ ജീവനക്കാർ മർദിച്ചതെന്നാണ് ആരോപണവിധേയായ കൗൺസിലർ പറയുന്നത്.  താന്‍ പണം ആവശ്യപ്പെട്ടെന്ന വാദം കളവാണെന്നും കൌണ്‍സിലര്‍ പറഞ്ഞു. 

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ