അരുവിക്കരയിലെ 'കൂൾലാന്‍റ്' ഹോട്ടൽ, ഫ്രീസർ തുറന്നപ്പോൾ പഴകിയ ഇറച്ചി; ലൈസൻസില്ലാത്ത ഹോട്ടലിന് പൂട്ട് വീണു

Published : Feb 11, 2025, 10:25 PM IST
അരുവിക്കരയിലെ 'കൂൾലാന്‍റ്' ഹോട്ടൽ, ഫ്രീസർ തുറന്നപ്പോൾ പഴകിയ ഇറച്ചി; ലൈസൻസില്ലാത്ത ഹോട്ടലിന് പൂട്ട് വീണു

Synopsis

മതിയായ ലൈസൻസോ, ജല ഗുണനിലവാര പരിശോധന സർട്ടിഫിക്കറ്റോ ഇല്ലാത്തതിനാൽ നേരത്തെ ഹോട്ടലിന് നോട്ടീസ് നൽകിയിരുന്നു.

തിരുവനന്തപുരം: ഫ്രീസറിനുള്ളിൽ നിന്നും പഴകിയ മാംസം കണ്ടെത്തിയതോടെ ഹോട്ടലിന് താഴിട്ട് ആരോഗ്യവകുപ്പ്. അരുവിക്കര പഞ്ചായത്തിലെ അഴീക്കോട് വാർഡിൽ പ്രവർത്തിക്കുന്ന കൂൾ ലാൻഡ് എന്ന ഹോട്ടലിനെതിരെയാണ് നടപടി. ഹോട്ടലിലെ ഫ്രീസറിനുള്ളിൽ പഴകിയ മാംസം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് പറഞ്ഞു. ഹോട്ടലിന്‍റെ പരിസരവും വൃത്തിഹീനമായിരുന്നു. കൂടാതെ ഹെൽത്ത് കാർഡുമുണ്ടായില്ല. ഇതോടെയാണ് ഹോട്ടൽ അടച്ചിടാൻ ഉടമയ്ക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകിയത്.

മതിയായ ലൈസൻസോ, ജല ഗുണനിലവാര പരിശോധന സർട്ടിഫിക്കറ്റോ ഇല്ലാത്തതിനാൽ നേരത്തെ ഹോട്ടലിന് നോട്ടീസ് നൽകിയിരുന്നു. മുമ്പ് പല തവണ ഉടമയ്ക്ക് താക്കിതും നൽകിയിരുന്നു. തുടർന്നും സമാനമായ സ്ഥിതിയായതോടെയാണ് ഹോട്ടൽ പൂട്ടിക്കാൻ തീരുമാനമെടുത്തത്. കൂടാതെ, ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാത്തതിനെ തുടർന്നും കുടിവെള്ള ഗുണനിലവാര സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാലും പ്രദേശത്തെ മറ്റ് രണ്ട് കടകൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. 

പഞ്ചായത്തും ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്ഥാപനങ്ങൾക്ക് എതിരെ നടപടി സ്വീകരിച്ചത്. വരുംദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് അധികൃതർ പറഞ്ഞു. അരുവിക്കര കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ മനോഹർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രസാദ്, വിനോദ്, സുനിൽ രാജു, രമ്യ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Read More :  കയാക്കിംഗ് നടത്തുന്നതിനിടെ യുവതി കായലിൽ വീണു, രക്ഷിക്കാൻ ശ്രമിച്ച ഗൈഡിന്‍റെ വള്ളം മുങ്ങി, ദാരുണാന്ത്യം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മകനൊപ്പം ബൈക്കിൽ പോകവേ ടാങ്കർ ലോറിയിടിച്ചു, അമ്മയ്ക്ക് ദാരുണാന്ത്യം; അപകടം കൊച്ചി ദേശീയപാതയിൽ
മാനവിന്റെ തിളക്കമുള്ള മനസ്സ്, കളിക്കളത്തിൽ നിന്ന് കിട്ടിയ സ്വർണ്ണമാല ഉടമയ്ക്ക് കൈമാറി ആറാം ക്ലാസുകാരൻ, നാടിന്റെ കൈയടി!