
കൊച്ചി: ഡി.ജെ പാർട്ടിക്കിടയിൽ അക്രമം നടത്തിയ യുവാക്കൾ പിടിയിൽ. നോർത്ത് പറവൂർ മലിയപീടിക വടകേലൻ ഹൗസിൽ നിതിൻ ബാബു (22), നോർത്ത് പറവൂർ കോട്ടപ്പുറം ക്രിസ്റ്റ്യൻ പള്ളിക്ക് സമീപം കരിയത്തി ഹൗസിൽ സിജോ ജയിംസ് (22) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച ആണ് സംഭവം.
കടവന്ത്രയിലെ ഒലീവ് ഡൗൺ ടൗൺ ഹോട്ടലിൽ ഡിജെ പാർട്ടിക്കിടയിൽ ആണ് ഇരുവരും ഹോട്ടൽ ജീവനക്കാരെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. 23 വയസ്സിന് മുകളിലുള്ളവർക്കായി മാത്രം നടത്തിയ ഡിജെ പാർട്ടിയിൽ പ്രതികളിൽ ഒരാളെ കയറ്റി വിടാത്തതിലുള്ള വിരോധത്തിലായിരുന്നു ആക്രമണം. പ്രതികൾ യാതൊരു പ്രകോപനവും കൂടാതെ ഹോട്ടൽ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു.
കൈയ്യിൽ കരുതിയിരുന്ന പേനാകത്തികൊണ്ടാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായവർ നിരവധി കേസുകളിൽ പ്രതികൾ ആണെന്നും ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റില്‍ ഉൾപ്പെട്ടവരുമാണ് എന്ന് എറണാകുളം ടൗൺ സൗത്ത് പൊലീസ് പറഞ്ഞു. സംഭവ ശേഷം ഒളിവിൽ പോയ ഒന്നാം പ്രതിക്കായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.
എറണാകുളം അസ്സി. കമ്മീഷണർ രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പൊലീസ് ഇൻസ്പെക്ടർ ഫൈസൽ എം.എസ്, സബ്ബ് ഇൻസ്പെക്ടർ ശരത്ത്.സി, അസ്സി.സബ്ബ് ഇൻസ്പെക്ടർ ഷുക്കൂർ സീനിയർ സി.പി.ഒ മാരായ രാഹുൽ,ജിപിൻ ലാൽ, സി.പി.ഒ രാജീവ് എന്നിവരാണ് അന്വേണ സംഘത്തിൽ ഉണ്ടായിരുന്നത്.
Read also: മൈസൂരുവിലേക്ക് പോകവെ ഇന്നോവ കാർ അപകടത്തിൽപ്പെട്ടു; മലപ്പുറം സ്വദേശികളായ പിതാവിനും മകനും ദാരുണാന്ത്യം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam