
കല്ലമ്പലം: വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വധുവിനെ കാണാതായി. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. പൈവേലിക്കോണം സ്വദേശിയായ യുവാവിനൊപ്പം യുവതി നാടുവിട്ടുവെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. വിവാഹത്തിന് കരുതി വച്ചിരുന്ന ഇരുപത് പവൻ സ്വർണവും കൊണ്ടുപോയതായി പരാതിയിൽ പറയുന്നു.
കല്ലറ സ്വദേശിയായ യുവാവുമായാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തലേന്നത്തെ ആഘോഷങ്ങൾക്ക് ശേഷം രാത്രി 11 മണിവരെ യുവതി ബന്ധുക്കൾക്കൊപ്പം ഉണ്ടായിരുന്നു. ഉറക്കത്തിനിടെ എഴുന്നേറ്റ അമ്മയാണ് മകൾ വീട്ടിലില്ലെന്ന് ആദ്യം മനസിലാക്കിയത്.
തുടർന്ന് വീട്ടിലും പരിസര പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഇതിന് പിന്നാലെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam