ആലുവയിൽ വീടുകയറി ആക്രമണം; മാധ്യമപ്രവർത്തകയുടെ വീട് അടിച്ചു തകർത്തു; 4 പേർ അറസ്റ്റിൽ

Published : May 12, 2024, 10:11 PM IST
ആലുവയിൽ വീടുകയറി ആക്രമണം; മാധ്യമപ്രവർത്തകയുടെ വീട് അടിച്ചു തകർത്തു; 4 പേർ അറസ്റ്റിൽ

Synopsis

 വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും ഗുണ്ടാസംഘം തകര്‍ത്തു. വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു ആക്രമണം

എറണാകുളം: ആലുവയിൽ വീട് അടിച്ചു തകർത്ത ഗുണ്ടാസംഘം അറസ്റ്റിൽ. കലാകൗമുദി ലേഖിക ജിഷയുടെ വീട്ടിൽ ആക്രമണം നടത്തിയ ജ്യോതിഷ്, രഞ്ജിത്ത്, രാജേഷ്, മെൽവിൻ എന്നിവരാണ് ആലുവ പൊലീസിന്റെ പിടിയിലായത്. സംഘത്തിലെ പ്രധാനിയും അയൽവാസിയുമായ രാഹുലിനെ പിടികൂടാനായിട്ടില്ല. ജിഷയുടെ ബന്ധുക്കളും രാഹുലുമായി കഴിഞ്ഞ ദിവസം വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് രാഹുൽ സുഹൃത്തുക്കൾക്കൊപ്പം എത്തി ഇന്ന് വൈകിട്ട് നാലുമണിയോടെ വീടിൻ്റെ ജനൽ ചില്ലുകൾ മുഴുവൻ അടിച്ചുതകർത്തത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും ഗുണ്ടാസംഘം തകര്‍ത്തു. വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു ആക്രമണം.

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി