കൊല്ലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു

Published : Jul 10, 2019, 03:54 PM ISTUpdated : Jul 10, 2019, 03:58 PM IST
കൊല്ലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു

Synopsis

  വാപ്പാല സ്വദേശി ബിനുവിന്‍റെ വീടാണ് തകർന്നത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. 

കൊല്ലം: കൊട്ടാരക്കരയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു. ഓടനാവട്ടം വാപ്പാലയിലാണ് സംഭവം. വാപ്പാല സ്വദേശി ബിനുവിന്റെ വീടാണ് തകർന്നത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. 

അപകടമുണ്ടായ സമയത്ത് വീട്ടിൽ ആളില്ലാതിരുന്നത് കൊണ്ട് വൻ അപകടം ഒഴിവായി. റവന്യൂ-പൊലീസ് അധികൃതർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. ഇക്കഴിഞ്ഞ ജൂൺ 20ന് എത്തിച്ച പുതിയ സിലണ്ടറാണ് പൊട്ടിത്തെറിച്ചത്. സിലണ്ടര്‍ ഉപയോഗിച്ചിട്ടില്ലെന്ന് വീട്ടുകാർ പറയുന്നു.

PREV
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു