
ഇടുക്കി: പെട്ടിമുടി ദുരന്തബാധിതര്‍ക്കായി കുറ്റിയാര്‍വാലിയില്‍ പണി പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ദാനം ഞായറാഴ്ച നടക്കും. മന്ത്രി എം എം മണി താക്കോല്‍ദാന ചടങ്ങ് നിര്‍വഹിക്കും. രാവിലെ മൂന്നാര്‍ കെടിഡിസിയില്‍ നടക്കുന്ന ചടങ്ങില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കുറ്റിയാര്‍വാലിയിലെ സര്‍ക്കാര്‍ ഭൂമിയില്‍ 50 സെന്റ് സ്ഥലത്ത് കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്‍ കമ്പനിയാണ് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. വീട് പൂര്‍ണ്ണമായും നഷ്ടപ്പെട്ട എട്ടു പേര്‍ക്കാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. ശരണ്യ-അന്നലക്ഷ്മി, സരസ്വതി, സീതാലക്ഷ്മി, ദീപന്‍ ചക്രവര്‍ത്തി, പളനിയമ്മ, ഹേമലത - ഗോപിക, കറുപ്പായി, മുരുകേശ്വരി-മാലയമ്മാള്‍ എന്നിവര്‍ക്കാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. കഴിഞ്ഞവര്‍ഷം നവംബര്‍ ഒന്നിനാണ് വീടുകളുടെ നിര്‍മാണത്തിന് തുടക്കം കുറിച്ചത്.
പണി ആരംഭിച്ച് നൂറു ദിസങ്ങള്‍ക്കകം തന്നെ എട്ടു വീടുകളുടെയും പണികള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞു. ദുരന്തം നടന്ന് ആറു മാസം പിന്നിടുന്ന വേളയില്‍ തന്നെ ദുരന്തബാധിതരുടെ പുനരധിവാസം യാഥാര്‍ത്ഥ്യമാക്കാനായത് സര്‍ക്കാറിന് നേട്ടമായി. അപകടം നടന്ന ഓഗസ്റ്റ് ആറിന് ശേഷം 78ാം ദിനം പട്ടയവിതരണമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam