ജെംസ് മോഡേൺ അക്കാദമി കൊച്ചി വിദ്യാർഥികൾ നാസയുടെ മാർസ് മിഷൻ - 2020 ചാലഞ്ചിൽ

By Web TeamFirst Published Feb 12, 2021, 10:55 AM IST
Highlights

 നാസ-ജെ പി ൽ വെബ്‌സൈറ്റിൽ ഫീച്ചർ ചെയ്ത ഏക ഇന്ത്യൻ സ്കൂൾ ആണ് ജെംസ് മോഡേൺ അക്കാദമി കൊച്ചി

കൊച്ചി: ജെംസ് മോഡേൺ അക്കാദമി കൊച്ചിയിലെ വിദ്യാർത്ഥികൾ നാസ മാർസ് മിഷൻ -2020 വിദ്യാർത്ഥി ചലഞ്ചിൽ വിജയകരമായി പങ്കെടുത്തു. നാസയുടെ കീഴിലുള്ള ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി (JPL) നടത്തിയ നാസ മാർസ് മിഷൻ - 2020 ചലഞ്ചിൽ പങ്കെടുത്ത സ്കൂളുകളിൽ നാസ-ജെ പി ൽ വെബ്‌സൈറ്റിൽ ഫീച്ചർ ചെയ്ത ഏക ഇന്ത്യൻ സ്കൂൾ ആണ് ജെംസ് മോഡേൺ അക്കാദമി കൊച്ചി.ഈ പ്രോജക്ടിന്റെ ഭാഗമായി വിദ്യാർഥികൾ ചൊവ്വയെക്കുറിച്ചും ചുവന്ന ഗ്രഹത്തിൽ ജീവൻ നിലനിന്നിരിക്കാനുള്ള സാധ്യതയെക്കുറിച്ചും പര്യവേക്ഷണം നടത്തി.
ഈ പ്രോജെക്ടിലൂടെ ഭാവിയെക്കുറിച്ചു കൂടുതൽ മനസ്സിലാക്കുവാനും, റിസേർച്ചിലൂടെയും അനാലിസിസിലൂടെയും ക്രീയേറ്റീവായും ക്യൂരിയസായും വളരുവാനും മുന്നേറുവാനും  ജെംസ് മോഡേൺ അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് സാധിച്ചു എന്ന് പ്രിൻസിപ്പൽ ഹിലരി ഹിഞ്ചലിഫ്‌ പറഞ്ഞു.

click me!