
ആലപ്പുഴ: മുല്ലയ്ക്കൽ ക്ഷേത്രത്തിന് സമീപം വീട് തീ കത്തിനശിച്ചു. മുല്ലയ്ക്കൽ ബ്രാഹ്മണ സമൂഹ മoത്തിലെ അരവിന്ദിന്റെ ഓടുമേഞ്ഞ വീടാണ് ഇന്ന് വൈകിട്ട് ഏഴോടെ തീകത്തിനശിച്ചത്. എസ്ഡി കോളേജിലെ ജീവനക്കാരനായ അരവിന്ദും കുടുംബവും പുറത്തുപോയ സമയത്തായിരുന്നു തീ പിടുത്തമുണ്ടായത്.
സമീപത്തെ കടക്കാർ അഗ്നിശമന സേനയെ അറിയിക്കുകയും അവർ എത്തി, മറ്റു വീടുകളിലേയ്ക്ക് തീ പടരാതെ അണയ്ക്കുകയും ചെയ്തു. അരവിന്ദിന്റെ വീട് പൂർണ്ണമായി കത്തിനശിച്ചു. തീപിടിത്തകാരണം വ്യക്തമല്ല.