50,000 രൂപ, ഓരോ പവന്‍ വീതം തൂക്കമുള്ള 20 സ്വര്‍ണ നാണയങ്ങൾ, മോഷണം നടത്തിയത് വീട്ടുജോലിക്കാരി തന്നെ; അറസ്റ്റിൽ

Published : Apr 02, 2026, 09:18 PM IST
arrest

Synopsis

കോഴിക്കോട് ഫ്ലാറ്റിൽ നിന്ന് 50,000 രൂപയും 20 സ്വർണ നാണയങ്ങളും മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. എരഞ്ഞിപ്പാലം സ്വദേശിയുടെ പരാതിയിൽ നടക്കാവ് പോലീസാണ് ചേളന്നൂർ സ്വദേശിനിയായ മിനിയെ പിടികൂടിയത്.

കോഴിക്കോട്: ഫ്‌ളാറ്റില്‍ നിന്ന് പണവും സ്വര്‍ണവും മോഷ്ടിച്ച കേസില്‍ വീട്ടുജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചേളന്നൂര്‍ സ്വദേശി പുതിയോട്ടില്‍ വീട്ടില്‍ മിനിയെ(44) ആണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. 50,000 രൂപയും ഓരോ പവന്‍ വീതം തൂക്കം വരുന്ന 20 സ്വര്‍ണ നാണയങ്ങളുമാണ് യുവതി മോഷ്ടിച്ചത്. എരഞ്ഞിപ്പാലം സ്വദേശിയായ ഷാഹിദ് ഷൗക്കത്തലി താമസിക്കുന്ന സദനം റോഡിലുള്ള സ്‌കൈലൈന്‍ മെഡോസ് വില്ലയിലെ ഫ്‌ളാറ്റിലാണ് മോഷണം നടന്നത്. പിന്നാലെ ഷാഹിദ് നല്‍കിയ പരാതിയില്‍ നടക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണം നടത്തിയത് വീട്ടിലെ ജോലിക്കാരി തന്നെയാണെന്ന് കണ്ടെത്തിയത്. നടക്കാവ് പോലീസ് ഇന്‍സ്പെക്ടര്‍ ഷൈനിന്റെ നിര്‍ദേശ പ്രകാരം സബ് ഇന്‍സ്പെക്ടര്‍മാരായ കിരണ്‍, ലിനേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്ദീപ് ശശിധരന്‍, രാഗേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷൈന, സാജിക് എന്നിവര്‍ ചേര്‍ന്നാണ് മിനിയെ കോഴിക്കോട്ട് വെച്ച് കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ മിനിയെ റിമാന്റ് ചെയ്തു. 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാലയിൽ കോൺഗ്രസിന് ഞെട്ടൽ, വോട്ടെടുപ്പിൽ തോറ്റു, ഡിവൈഎഫ്ഐ സമ്മേളനത്തിന് കൊട്ടാരമറ്റം വിട്ടുനൽകി; ചെയർപേഴ്സൺ ദിയ ബിനുവിനെതിരെ പ്രതിഷേധം
ജയിലിലെ സൗഹൃദത്തിൽ ഒരുമിച്ച് മോഷണം; തിരുവനന്തപുരത്ത് ബൈക്കിലെത്തി വീട്ടമ്മയുടെ രണ്ടുലക്ഷം രൂപ വിലയുള്ള മാല പൊട്ടിച്ച് കടന്നു; പ്രതികൾ പിടിയിൽ