പുന്നമടക്കായലിൽ ഹൗസ് ബോട്ട് തൊഴിലാളി മുങ്ങി മരിച്ചു

Published : May 06, 2022, 07:15 PM IST
പുന്നമടക്കായലിൽ ഹൗസ് ബോട്ട് തൊഴിലാളി മുങ്ങി മരിച്ചു

Synopsis

alappuzha പുന്നമടക്കായലില്‍ ഹൗസ് ബോട്ട് തൊഴിലാളി മുങ്ങി മരിച്ചു. നെഹ്‌റു ട്രോഫി വാര്‍ഡ് അനീഷ് ഭവനില്‍ അനീഷ്(42)ആണ് മരിച്ചത്.

ആലപ്പുഴ: (alappuzha)പുന്നമടക്കായലില്‍ ഹൗസ് ബോട്ട് തൊഴിലാളി മുങ്ങി മരിച്ചു. നെഹ്‌റു ട്രോഫി വാര്‍ഡ് അനീഷ് ഭവനില്‍ അനീഷ്(42)ആണ് മരിച്ചത്.ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. അനീഷ് സഞ്ചരിച്ചിരുന്ന വളളം കായലില്‍ ഒഴുകി നടക്കുന്നത് കണ്ട് നാട്ടുകാരും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിലാണ് കായല്‍ച്ചിറ ഭാഗത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.വളളത്തില്‍ അനീഷിന്റെ ചെരുപ്പ് ഉണ്ടായിരുന്നു.മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

സത്രം സന്ദർശിച്ച് മടങ്ങിയ സ്ത്രീകളെയടക്കം ആക്രമിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവർക്കെതിരെ കേസ്

ഇടുക്കി: വണ്ടിപ്പെരിയാർ സത്രം സന്ദർശിച്ച് മടങ്ങിയ സ്ത്രീകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികളെ സാമൂഹിക വിരുദ്ധർ ആക്രമിച്ചതായി പരാതി.  മർദ്ദനമേറ്റത്.  സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം നാലു പേർക്കെതിരെ വണ്ടിപ്പെരിയാർ പോലീസ് കേസ് എടുത്തു. ഏലപ്പാറയിൽ നിന്നും സത്രം കാണെനെത്തിയ സംഘത്തിനാണ് മർദ്ദനമേറ്റത്. ഇവർ എത്തിയ വാഹനം അടിച്ചു തകർക്കുകയും ചെയ്തു. രാത്രി ഏഴു മണിയോടെ വണ്ടിപ്പെരിയാറിനു സമീപം അരണക്കൽ എന്ന സ്ഥലത്താണ് സംഭവം നടന്നത്. 

ബന്ധുക്കളായ ഒൻപതു പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ മൂന്ന് സ്ത്രീകളും രണ്ടു കുട്ടികളുമുണ്ടായിരുന്നു. അരണക്കലിനു സമീപം വച്ച് ഇവരുടെ വാഹനം ഒരു ഓട്ടോറിക്ഷയിലും ബൈക്കിലും തട്ടി. ഇരുവർക്കും നഷ്ടപരിഹാരം നൽകാമെന്ന് പറഞ്ഞ് പിരിയാൻ തുടങ്ങുന്നതിനിടെ സിപിഎം മഞ്ചുമല ബ്രാഞ്ച് സെക്രട്ടറി അയ്യപ്പനും മറ്റൊരാളും വടിയുമായെത്തി  ഇവരുടെ വാഹനം തടഞ്ഞു. പുറകെ അയ്യപ്പൻറെ മകനും സുഹൃത്തുമെത്തി. ബൈക്ക് പണിതു നൽകാതെ പോകാൻ കഴിയില്ലെന്നു പറഞ്ഞാണ് തടഞ്ഞത്. തർക്കത്തിനിടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ വാഹനത്തിൽ നിന്നും വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നുവെന്നാണ് സഞ്ചാരികൾ പറയുന്നത്. 

ഏലപ്പാറ സ്വദേശികളായ സിബി, ആൻസി, എഡിൻ ലാഡ്രം സ്വദേശികളായ അമിത്, ആഷ്ന ഇവരുടെ ബന്ധുക്കളായ ജഗാസ്, ഡെന്നി എന്നിവർക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റവർ വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. വലിയ കല്ലെടുത്തെറിഞ്ഞാണ് വാഹനത്തിൻറെ ചില്ല് തകർത്തത്. മർദ്ദനത്തിനിടെ നാലു പവൻ തൂക്കം വരുന്ന സ്വർണമാലയും പതിനയ്യായിരം രൂപയും മോഷ്ടിച്ചതായും ഇവർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് അയ്യപ്പൻ ഉൾപ്പെടെ നാലു പേരെ പ്രതിയാക്കിയാണ് വണ്ടിപ്പെരിയാർ പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികൾ ഒളിവിലാണെന്നും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്