
ചേര്‍ത്തല: ഭിന്നശേഷി യുവാവിനെ ബൈക്കില്‍ തട്ടികൊണ്ടുപോയി ആളൊഴിഞ്ഞ കേന്ദ്രത്തിലെത്തിച്ചു മര്‍ദ്ദിച്ചതായി പരാതി. നഗരസഭ നാലാം വാര്‍ഡ് നെടുമ്പ്രക്കാട് പുതുവല്‍നികര്‍ത്ത് സന്ദീപിനാണ് (23) പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരക്ക് വീടിനു സമീപത്താണ് അക്രമമുണ്ടായത്. അടിച്ചു വീഴ്ത്തിയ ശേഷം ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് അക്രമിച്ചെന്നാണ് പരാതി. അഞ്ചംഗ സംഘമാണ് അക്രമം നടത്തിയതെന്നാണ് പരാതി. ഇവിടെ നിന്നും രക്ഷപെട്ടെത്തിയാണ് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയത്. ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രണ്ടു കാലുകള്‍ക്കും സ്വാധീനക്കുറവുള്ളയാളാണ്.