ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ വസ്ത്രത്തിൽ തീപടര്‍ന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Published : Nov 26, 2024, 09:16 PM IST
ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ വസ്ത്രത്തിൽ തീപടര്‍ന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Synopsis

. വീട്ടുപറമ്പില്‍ ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ കമലയുടെ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു

കോഴിക്കോട്: വീട്ടുപറമ്പിലെ ചപ്പുചവറുകള്‍ കൂട്ടിയിട്ടു കത്തിക്കുന്നതിനിടയില്‍ വസ്ത്രത്തിന് തീപ്പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മക്ക് ദാരുണാന്ത്യം. നാദാപുരം ചെക്യാട് സ്വദേശിനിയായ തിരുവങ്ങോത്ത് താഴെകുനി കമല(62) യാണ് മരിച്ചത്. 

കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. വീട്ടുപറമ്പില്‍ ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ കമലയുടെ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കമലയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയാണ് മരിച്ചത്. ഭര്‍ത്താവ്: കുഞ്ഞിരാമന്‍, മകള്‍: സുനിത. മരുമകന്‍: അജയന്‍.

നിരവധി തവണ ഫോൺ വിളിച്ചിട്ട് എടുത്തില്ല; റൂമിലെത്തി പരിശോധിച്ചപ്പോൾ പ്രവാസി മരിച്ച നിലയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി
മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സദസിലിരുന്നയാൾ കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്