ആറ്റുകാൽ പൊങ്കാലക്ക് ഉപയോഗിക്കുന്ന ഇഷ്ടികകൾ ശേഖരിച്ച് നിർധനർക്ക് വീട് വെക്കാൻ നൽകുന്ന പദ്ധതി 2018-ൽ താൻ മേയറായിരിക്കെ തുടങ്ങിയതാണെന്ന് വി.കെ. പ്രശാന്ത് എംഎൽഎ. മുൻപ് എതിർത്തവർ ഭരണത്തിൽ എത്തിയപ്പോൾ ഇത് തുടരാൻ തീരുമാനിച്ചത് നല്ല കാര്യം.
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്ക് ഉപയോഗിക്കുന്ന ഇഷ്ടികകൾ ശേഖരിച്ച് തിരുവനന്തപുരം സർക്കാർ ഭവന പദ്ധതിയിലെ ഗുണഭോക്താക്കളായ നിർധന കുടുംബങ്ങൾക്ക് ലഭ്യമാക്കുന്ന പദ്ധതി തുടങ്ങിയത് 2018ൽ തന്റെ ഭരണകാലത്താണെന്ന് വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത്. പിന്നീട് വന്ന ശ്രീമതി ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള നഗരസഭ കൗൺസിലും പിന്തുടർന്നു. ഇതിലൂടെ 100ലധികം കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് സഹായം എത്തിക്കാനായി. ഈ പദ്ധതി ആരംഭിച്ച കാലം മുതൽ അതിനെ എതിർത്തു വന്നവർ ഇപ്പോൾ നഗരസഭ ഭരണത്തിൽ എത്തിയപ്പോൾ പദ്ധതി തുടരാൻ തീരുമാനിച്ചു എന്നറിയുന്നു. നല്ല കാര്യമാണെന്നും അദ്ദേഹം കുറിച്ചു.
വി.കെ. പ്രശാന്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
കല്ല് ശേഖരിക്കുന്ന പദ്ധതികളൊക്കെ 2018 ൽ മേയറായിരിക്കെ തുടങ്ങിയ പദ്ധതികളാണ് 😊😊
തിരുവനന്തപുരം നഗരസഭ മേയറായിരുന്ന വേളയിൽ 2018ലെ ആറ്റുകാൽ പൊങ്കാലയിൽ ഉപയോഗിച്ച ഇഷ്ടികകൾ ശേഖരിച്ച് സർക്കാർ ഭവന പദ്ധതിയിലെ ഗുണഭോക്താക്കളായ നിർധന കുടുംബങ്ങൾക്ക് ലഭ്യമാക്കാൻ ആരംഭിച്ച പദ്ധതി പിന്നീട് വന്ന ശ്രീമതി ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള നഗരസഭ കൗൺസിലും പിന്തുടർന്നു ...
ഇതിലൂടെ 100ലധികം കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് സഹായം എത്തിക്കാനായി . ഈ പദ്ധതി ആരംഭിച്ച കാലം മുതൽ അതിനെ എതിർത്തു വന്നവർ ഇപ്പോൾ നഗരസഭ ഭരണത്തിൽ എത്തിയപ്പോൾ പദ്ധതി തുടരാൻ തീരുമാനിച്ചു എന്നറിയുന്നു. നല്ല കാര്യം ....
മുൻപ് മേയറായിരുന്നപ്പോൾ ഇട്ട പോസ്റ്റുകളുടെ ലിങ്ക് കൂടി ഇതോടൊപ്പം ചേർക്കുന്നു
