കണ്ണൂരിൽ വീടിന്റെ മച്ച് തകർന്നുവീണ് വീട്ടമ്മ മരിച്ചു, മകൻ ആശുപത്രിയിൽ

Published : Oct 04, 2021, 08:46 AM ISTUpdated : Oct 04, 2021, 10:36 AM IST
കണ്ണൂരിൽ വീടിന്റെ മച്ച് തകർന്നുവീണ് വീട്ടമ്മ മരിച്ചു, മകൻ ആശുപത്രിയിൽ

Synopsis

പുലർച്ചെ ഒന്നരയോടെയാണ് മച്ച് തകർന്നുവീണ് അപകടമുണ്ടായത്. 

കണ്ണൂർ: കണ്ണൂരിൽ (Kannur) വീടിന്റെ മച്ച് തകർന്ന് വീണ് വീട്ടമ്മ (House Wife) മരിച്ചു. പൊടിക്കുണ്ട് സ്വദേശി വസന്തയുടെ ദേഹത്തേക്കാണ് മച്ചും മര സാധനങ്ങളും ഇടിഞ്ഞുവീണത്. മകൻ ഷിബുവിനെ പരിക്കുകളോടെ ആശുപത്രിയിൽ (Hospital) പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒരുമണിക്കാണ് കണ്ണൂർ നഗര പ്രദേശമായ പൊടിക്കുണ്ടിൽ ദാരുണമായ സംഭവം നടന്നത്. 

താഴത്തെ നിലയിലെ മുറിയിൽ ഉറങ്ങുകയായിരുന്ന വീട്ടമ്മയടെ ദേഹത്തേക്ക് വീടിന്റെ മച്ച് തകർന്ന് വീഴുകയായിരുന്നു. കൊയ്യിലി പവിത്രന്റെ ഭാര്യ വസന്ത തൽക്ഷണം മരിച്ചു. മുകളിലത്തെ നിലയിൽ  ഉറങ്ങുകയായിരുന്ന മകൻ ഷിബുവും താഴെ വീണെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു.  ആ മുറിയിലെ കട്ടിലും ഷെൽഫും ഉൾപ്പടെയുള്ള ഉപകരണങ്ങൾളെല്ലാം താഴെവീണു. 

അടുത്ത മുറിയിലുണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വലിയ ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തി രക്ഷാ പ്രവർത്തനം തുടങ്ങി. പൊലീസും ഉടൻ തന്നെ സ്ഥലത്തെത്തി. അവശിഷ്ടങ്ങൾക്ക് മുകളിലുണ്ടായിരുന്ന ഷിബുവിനെ പെട്ടെന്ന് ആശുപത്രിയിൽ കൊണ്ടുപോയി. തലക്ക് പരിക്കേറ്റ ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്. 

അമ്പതിലേറെ വർഷം പഴക്കമുള്ള വീടിന്‍റെ മച്ചാണ് തകർന്ന് വീണത്. രണ്ട് ദിവസമായി ഇടവിട്ട് ശക്തമായ മഴയും ഉണ്ടായിരുന്നു. വസന്തയുടെ മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പുലർച്ചെ ഉണ്ടായ ദാരുണ സംഭവത്തിന്‍റെ നടുക്കത്തിലാണ് പൊടിക്കുണ്ട് നിവാസികൾ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആദ്യം വന്നത് പനി, മുഖക്കുരുവിൽ നിന്നടക്കം രക്തം വാ‌‌‌‍‌ർന്നു, കോമയിലെത്തി; 23കാരിയായ മെഡിക്കൽ വിദ്യാ‌ത്ഥിനി ജോർജിയയിൽ വെന്റിലേറ്ററിൽ
യുഡിഎഫിലേക്കില്ലെന്ന് കേരള കോൺഗ്രസ് എം; എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്ന് ജോസ് കെ മാണി പാർട്ടി നേതാക്കളോട്, ചർച്ചകൾ തള്ളി നേതൃത്വം