
തൃത്താല: പാലക്കാട് തൃത്താലയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി സ്ത്രീ മരിച്ചു. ആനക്കര സ്വദേശി ജാനകിയാണ് മരിച്ചത്. 68 വയസായിരുന്നു. ഭക്ഷണം കുടുങ്ങിയ ഉടൻ തന്നെ വീട്ടുകാര്‍ ജാനകിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാവിലെ പൊറോട്ടയും മുട്ടക്കറിയും കഴിച്ചുകൊണ്ടിരിക്കവേ ഭക്ഷണം തൊണ്ടയിൽ കുടുങ്ങുകയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസതടസം അനുഭവപ്പെട്ട് ജാനകിക്ക് ദേഹാസ്വസ്ഥ്യമുണ്ടാവുകയായിരുന്നു. ഭർത്താവ്: തമ്പി. മക്കൾ: തനുജ, അജിത്കുമാർ. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, ശ്രീലത.
Read More : പാലുവാങ്ങാൻ പോയി, പിന്നെ കാണാതായി; ആദർശ് മരിച്ചിട്ട് 14 വര്‍ഷം; 13 കാരന്‍റെ മരണം കൊലപാതകം, തെളിവ് പുറത്ത്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam