
അമ്പലപ്പുഴ: കുളിക്കുന്നതിനിടെ വെള്ളം നിറച്ച ടാങ്ക് ദേഹത്തുവീണ് വീട്ടമ്മ മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് 14-ാം വാർഡ് വാടക്കൽ തയ്യിൽ കിഴക്കേതിൽ പരേതനായ രാഘവന്റെ ഭാര്യ തങ്കമ്മ (67) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.15 ഓടെ ഇവർ വാടകക്കു താമസിക്കുന്ന തൈ വെളിയിൽ വീട്ടിലായിരുന്നു അപകടം.
കുളിമുറിയുടെ ഷീറ്റുമേഞ്ഞ മേൽക്കൂരക്ക് മുകളിൽ വെള്ളം നിറച്ചിരുന്ന പ്ലാസ്റ്റിക് ടാങ്ക് ഷീറ്റു തകർന്ന് തങ്കമ്മയുടെ ദേഹത്ത് വീഴുകയായിരുന്നു. ഉടൻ 108 ആംബുലൻസിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പകൽ 11.15 ഓടെ മരിച്ചു.
Read Also: മലപ്പുറത്ത് വിറക് ശേഖരിക്കാന്‍ പോയ വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു
കുടിവെള്ള ടാങ്കിൽ ഗുളികകൾ കലർത്തി വെള്ളം വിഷമയമാക്കി; പരാതിയുമായി വീട്ടമ്മ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam