തലപുകച്ച് ആലോചിച്ച് നഗരസഭ; എല്ലാത്തിനും കാരണം പൂവൻ കോഴികളുടെ കൂവൽ, വീട്ടമ്മയുടെ പരാതിക്ക് പ്രതിവിധിയെന്ത്!

Published : Aug 10, 2024, 12:50 PM ISTUpdated : Aug 10, 2024, 12:57 PM IST
തലപുകച്ച് ആലോചിച്ച് നഗരസഭ; എല്ലാത്തിനും കാരണം പൂവൻ കോഴികളുടെ കൂവൽ, വീട്ടമ്മയുടെ പരാതിക്ക് പ്രതിവിധിയെന്ത്!

Synopsis

അയൽവാസിയുടെ വീട്ടിലെ കോഴി കൂവൽ അസഹ്യം, ഉറങ്ങാനാവുന്നില്ല, കൂട് വൃത്തിയായി സൂക്ഷിക്കുന്നില്ല എന്നെല്ലാമാണ് ഷൊർണൂർ ന​ഗരസഭയിലെ കാരക്കാട് വാർഡ് കൗൺസിലർക്ക് മുന്നില്‍ വീട്ടമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്.

പാലക്കാട്: അയൽവാസിയുടെ പൂവൻ കോഴികൾ കൂവുന്നത് ഉറക്കം നഷ്ടമാക്കുന്നുവെന്ന വീട്ടമ്മയുടെ പരാതി ചര്‍ച്ച ചെയ്ത് ഷൊർണൂർ നഗരസഭ. പത്താം വാർഡിൽ നിന്നും നഗരസഭയ്ക്ക് ലഭിച്ച പരാതിയും തുടർനടപടികളുമാണ് കൗൺസിൽ യോഗത്തിലും ദീർഘ ചർച്ചയായത്.

അയൽവാസിയുടെ വീട്ടിലെ കോഴി കൂവൽ അസഹ്യം, ഉറങ്ങാനാവുന്നില്ല, കൂട് വൃത്തിയായി സൂക്ഷിക്കുന്നില്ല എന്നെല്ലാമാണ് ഷൊർണൂർ ന​ഗരസഭയിലെ കാരക്കാട് വാർഡ് കൗൺസിലർക്ക് മുന്നില്‍ വീട്ടമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതിയില്‍ ന​ഗരസഭ ആരോ​ഗ്യവിഭാ​ഗം ഉടനടി നടപടിയുമെടുത്തു. എതിർകക്ഷിയുടെ വീട്ടിലെത്തി കോഴിക്കൂട് വൃത്തിയായി സൂക്ഷിക്കാനായിരുന്നു നിർദേശം. പക്ഷെ അപ്പോഴും കൂവലിന്റെ കാര്യത്തിൽ പരിഹാരമായില്ല. വീട്ടമ്മ വീണ്ടും പരാതിയുമായെത്തി. പിന്നാലെ വിഷയം വാർഡ് കൗൺസിലർ കൗൺസിൽ യോ​ഗത്തിൽ തന്നെ ഉന്നയിച്ചു. 

ഭരണപക്ഷവും പ്രതിപക്ഷവും അജണ്ടയിലില്ലാത്ത ചർച്ച ഒരേ സ്വരത്തിൽ ഏറ്റെടുത്തു. കോഴി കൂവുന്നതിന് നമുക്കെന്ത് ചെയ്യാൻ പറ്റുമെന്ന രീതിയിൽ ചർച്ച വഴിമാറിയെങ്കിലും സ്ഥലത്ത് ചെന്ന് പരിശോധിച്ചു റിപ്പോർട്ട് നൽകാൻ ആരോ​ഗ്യ വിഭാ​ഗത്തോട് ന​ഗരസഭാധ്യക്ഷനും ആവശ്യപ്പെട്ടു. പരിഹാരമുണ്ടാക്കാമെന്ന് കൗൺസിലർക്ക് ഉദ്യോ​ഗസ്ഥരുടെ ഉറപ്പും.

(പ്രതീകാത്മക ചിത്രം)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

താമരശ്ശേരി ചുരത്തിൽ രാവിലെ മുതൽ വാഹനങ്ങളുടെ നീണ്ട നിര, ഗതാഗതക്കുരുക്ക്; യാത്രാദുരിതത്തിൽ പ്രതിഷേധത്തിന് യുഡിഎഫ്
തിരുവാലിയിൽ ലീഗ് 'കൈ' വിടുമോ?!, പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഉദ്വേഗം, താൽക്കാലിക സമവായത്തിലും അനിശ്ചിതത്വം തീരാതെ യുഡിഎഫ്