വീടിന് മുകളിലേക്ക് തെങ്ങ് വീണു; ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് പരിക്ക്

Web Desk   | Asianet News
Published : Feb 23, 2020, 09:39 PM IST
വീടിന് മുകളിലേക്ക് തെങ്ങ് വീണു; ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് പരിക്ക്

Synopsis

തെങ്ങ് വീണ് വീടിൻ്റെ ഭിത്തി തകർന്നാണ്  ഭവാനിയ്ക്ക് പരിക്കേറ്റത്. തലയ്ക്കും കൈയ്ക്കുമാണ് പരിക്ക്. 

ചാരുംമൂട് : വീടിന് മുകളിലേക്ക് തെങ്ങ് വീണ് ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് പരിക്ക്. താമരക്കുളം നടീൽവയലിൽ  മൂലപ്പുരയിൽ അച്ചുതന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് ഭാര്യ ഭവാനിക്കാണ് (60) പരിക്കേറ്റത്. ഇവരെ അടൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്ന് വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം നടന്നത്.  സംഭവ സമയം അച്ചുതൻ വരാന്തയിലും ഭവാനി വീടിനുള്ളിലും കിടന്നുറങ്ങുകയായിരുന്നു. വീട്ടുമുറ്റത്ത് നിന്ന തെങ്ങാണ് പിഴുത് വീണത്. തെങ്ങ് വീണ് വീടിൻ്റെ ഭിത്തി തകർന്നാണ്  ഭവാനിയ്ക്ക് പരിക്കേറ്റത്. തലയ്ക്കും കൈയ്ക്കുമാണ് പരിക്ക്. മകളിൽ നിന്നും ചെങ്കല്ല് വീണ് കൈക്ക് ഒടിവു പറ്റിയിട്ടുണ്ട്.

Read Also: അരിയില്‍ ഉപ്പിന് പകരം പഞ്ചസാര ചേര്‍ത്തതിന് വീട്ടമ്മയ്ക്ക് ക്രൂര മര്‍ദനം; യുഎഇയില്‍ ഭര്‍ത്താവിനെതിരെ നടപടി
 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുന്നറിയിപ്പുമായി പഞ്ചായത്തംഗം, 2 ദിവസത്തേക്ക് ആരോടും പറയില്ല; ഒന്നും നടന്നില്ലേൽ സിസിസിടിവി പുറത്ത് വിടും, മോഷ്ടിച്ചത് റേഡിയോ
കേരള പൊലീസും കർണാടക പൊലീസും കൈകോർത്തു, പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയ ആന്ധ്ര സംഘത്തെ പിടികൂടി