
മേപ്പാടി / വയനാട്: വൃക്കരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വീട്ടമ്മ സാമ്പത്തിക സഹായം തേടുന്നു. വയനാട്ടിലെ മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സന്ധ്യ ( 29 ) യാണ് ചികിത്സാ സഹായം തേടുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സന്ധ്യയുടെ ആരോഗ്യ സ്ഥിതി വളരെ മോശമായാണ് തുടരുന്നത്. ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്യേണ്ടി വരുന്നത് വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ചികിത്സയും അനുബന്ധ ചെലവുകളുമായി വളരെ വലിയ സാമ്പത്തിക ബാധ്യതയാണ് കുടുംബത്തിന് ഉണ്ടായിട്ടുള്ളത്. സാമ്പത്തികമായി ബുദ്ധിമുട്ടിലായ കുടുംബം തുടർ ചികിത്സക്കുള്ള സഹായമാണ് അഭ്യർത്ഥിക്കുന്നത്.
തമിഴ്നാട് ഗൂഡല്ലൂരിന് സമീപം കയ്യുന്നി ചെറുവയൽ വീട്ടിൽ രാധാകൃഷ്ണന്റെ ഭാര്യയാണ് സന്ധ്യ. രാധാകൃഷ്ണന് കൂലിപണിയിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമാണ് കുടുംബത്തിനുള്ളത്. ഇതുവരെയുള്ള ചികിത്സ തന്നെ വലിയ സാമ്പത്തിക ബാധ്യതയാണ് ഇവർക്ക് ഉണ്ടാക്കിയിട്ടുള്ളത്. സ്വന്തമായി വീടില്ലാത്ത ഇവർ വാടക വീട്ടിലാണ് കഴിയുന്നത്. ഇവർക്ക് 8 ഉം 3 ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളാണ്. തുടർ ചികിത്സക്കും, കുടുംബത്തിന്റെ നിത്യ ചെലവുകൾക്കും വഴിയില്ലാതെ സാമ്പത്തികമായി നിസ്സഹായാവസ്ഥയിലാണ് കുടുംബം. അതുകൊണ്ടുതന്നെ സുമനസുള്ളവർ കഴിയുന്ന സഹായം നൽകി ചികിത്സ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കണമെന്ന് സന്ധ്യയും കുടുംബവും അഭ്യർത്ഥിക്കുന്നു. സന്ധ്യയുടെ ചികിത്സയ്ക്കായി ഭർത്താവ് രാധാകൃഷ്ണന്റെ പേരിൽ ഐ ഡി ബി ഐ ബാങ്കിന്റെ അയ്യങ്കോളി ബ്രാഞ്ചിൽ 1656104000077242 എന്ന നമ്പറിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐ എഫ് എസ് സി കോഡ് IBKL0001656. ഫോൺ: 7094991275, 9159353240.
അക്കൗണ്ട് വിവരങ്ങൾ ഇങ്ങനെ
ഐ ഡി ബി ഐ ബാങ്ക് അക്കൗണ്ട്
അക്കൗണ്ട് നമ്പർ - 1656104000077242
ഐ എഫ് എസ് സി കോഡ് - IBKL0001656
ഫോൺ നമ്പർ: 7094991275, 9159353240
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam