എച്ച്പിസിഎൽ ഇന്ധന ചോർച്ച: ഡിപ്പോ മാനേജറടക്കം ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

Published : May 08, 2025, 01:24 PM ISTUpdated : May 08, 2025, 01:26 PM IST
എച്ച്പിസിഎൽ ഇന്ധന ചോർച്ച: ഡിപ്പോ മാനേജറടക്കം ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

Synopsis

ഇന്ധന ചോർച്ചയുമായി ബന്ധപ്പെട്ട് എലത്തൂർ ഡിപ്പോ മാനേജറടക്കം ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി.

കോഴിക്കോട് : ഹിന്ദുസ്ഥാൻ പെട്രോളിയം ഡിപ്പോയിലെ (എച്ച്പിസിഎൽ) ഇന്ധന ചോർച്ചയുമായി ബന്ധപ്പെട്ട് എലത്തൂർ ഡിപ്പോ മാനേജറടക്കം ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഡിപ്പോ മാനേജർ വിനിൽ ബാല,അസി മാനേജർ അരുൺ, പ്ലാനിങ് ഓഫീസർ രവികുമാർ,
അസി . മാനേജർ നിഖിൽ എന്നിവർക്കാണ് സ്ഥലം മാറ്റം. ഡിപ്പോ മാനേജർ വിനിൽ ബാലനെ മുംബൈലേക്കാണ് മാറ്റിയത്. പകരം ഉദ്യോഗസ്ഥർ ചുമതല ഏറ്റെടുത്തു. പെട്രോളിയം മന്ത്രാലയത്തിന്റെ അന്വേഷണം പൂർത്തിയായതിന് പിന്നാലെ നടപടി.സംഭരണിയോട് ചേർന്നുള്ള ഓവുചാലിലൂടെ ഇന്ധനം ചോർന്ന് മണ്ണും ജലവും മലിനമായതിനാൽ മലിനീകരണ നിയന്ത്രണ ബോർഡ് പിഴ ഈടാക്കുന്ന നടപടികൾ തുടങ്ങിയിട്ടുണ്ട്.

 

 

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി