ഷെയര്‍ ട്രേഡിങില്‍ നഷ്ടമായത് വൻതുക, കടം വീട്ടാൻ അവധിക്ക് നാട്ടിലെത്തി മാല കവര്‍ച്ച; സൈനികൻ അറസ്റ്റിൽ

Published : Jul 11, 2024, 11:16 PM ISTUpdated : Jul 11, 2024, 11:18 PM IST
ഷെയര്‍ ട്രേഡിങില്‍ നഷ്ടമായത് വൻതുക, കടം വീട്ടാൻ അവധിക്ക് നാട്ടിലെത്തി മാല കവര്‍ച്ച; സൈനികൻ അറസ്റ്റിൽ

Synopsis

ഇന്നലെ രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് വരികയായിരുന്ന ജാനകിയുടെ മാലയാണ് ഇയാൾ പൊട്ടിച്ചോടിയത്

കണ്ണൂര്‍: കണ്ണൂർ തലശ്ശേരിയിൽ വയോധികയുടെ മാല കവർന്ന കേസിൽ സൈനികൻ അറസ്റ്റിൽ. കതിരൂർ സ്വദേശി ശരത്താണ് പിടിയിലായത്. ഇന്നലെ രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് വരികയായിരുന്ന ജാനകിയുടെ മാലയാണ് ഇയാൾ പൊട്ടിച്ചോടിയത്. ഷെയർ ട്രേഡിങ്ങിൽ ശരത്തിന് വൻ തുക നഷ്ടപ്പെട്ടിരുന്നു.

ഇതിനായി മേടിച്ച കടം വീട്ടാനായാണ് മോഷ്ടിച്ചത് എന്നാണ് മൊഴി. ബിഹാറിൽ സൈനികനായ ജോലിചെയ്യുന്ന ഇയാൾ അവധിക്ക് നാട്ടിലെത്തിയതാണ്. ജാനകിയുടെ മാല കവർന്നതിനു പുറമേ പള്ളൂരിലെ ഒരു സ്ത്രീയുടെ മാലയും ശരത് മോഷ്ടിച്ചിരുന്നു. അത് മുക്കുപണ്ടം ആയതിനാൽ സ്ത്രീ പരാതിപ്പെട്ടിരുന്നില്ല.പ്രതിയെ റിമാൻഡ് ചെയ്തു.

തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമണ കേസ്; പ്രതികള്‍ ചെയ്തത് ഗുരുതര കുറ്റം, ജാമ്യാപേക്ഷ കോടതി തള്ളി

അതിവേഗ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍; ഐഎഎസ് ഉദ്യോഗസ്ഥയ്ക്കെതിരെ അന്വേഷണത്തിന് ഏകാംഗ സമിതി

 

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു