സർക്കാർ സ്ഥാപനത്തിന് നേരെ ഉണ്ടായ ആക്രമണം അതീവ ഗൗരവതരമാണെന്ന് വ്യക്തമാക്കിയാണ് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ആണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്

കോഴിക്കോട്: വൈദ്യുതി ബില്ല് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫീസിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികള്‍ ചെയ്തത് ഗുരുതരമായ കുറ്റമെന്ന് ചൂണ്ടികാണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.

സർക്കാർ സ്ഥാപനത്തിന് നേരെ ഉണ്ടായ ആക്രമണം അതീവ ഗൗരവതരമാണെന്ന് വ്യക്തമാക്കിയാണ് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ആണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്. ഒന്നാംപ്രതിയും യൂത്ത് കോൺഗ്രസ് നേതാവുമായ അജ്മൽ സ്ഥിരം കുറ്റവാളി എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു. അജ്മലും സഹോദരൻ ഷഹദാദും സമർപ്പിച്ച ജാമ്യപേക്ഷയാണ് കോടതി തള്ളിയത്.

കെഎസ്ഇബിയും പിന്നോട്ടില്ല; അജ്മൽ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധം, തിരുവമ്പാടിയിൽ മാർച്ചും വിശദീകരണ യോഗവും നടത്തും

തോന്നിയതുപോലെ കെഎസ്ഇബിക്ക് ഫ്യൂസ് ഊരാനാകുമോ? വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിന്‍റെ നടപടിക്രമങ്ങള്‍ അറിയാം

Vizhinjam International Sea Port LIVE | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live