
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ മൂന്നുനില കെട്ടിടത്തിന് മുകളിൽ നിന്നും കൂറ്റൻ പരസ്യ ബോർഡ് നിലത്തേക്ക് പതിച്ച് അപകടം. തലനാരിഴയ്ക്കാണ് വഴിയാത്രക്കാർ ഉൾപ്പെടെയുള്ളവർ രക്ഷപ്പെട്ടത്. കാട്ടാക്കട നെയ്യാർ ഡാം റോഡിൽ എസ്ബിഐ ബാങ്കിന് മുകളിൽ വെച്ചിരുന്ന കൂറ്റൻ പരസ്യ ബോർഡ് ആണ് നിലം പതിച്ചത്. ആളുകൾ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി ബോർഡ് നീക്കം ചെയ്തു. വലിയൊരു അപകടത്തിൽ നിന്നാണ് ജനങ്ങൾ രക്ഷപ്പെട്ടത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam