രാത്രിയിൽ റോഡരികിലെ കുറ്റിക്കാട്ടിൽ അനക്കം, വെളിച്ചം അടിച്ചുനോക്കിയ നാട്ടുകാര്‍ ഞെട്ടി; വഴിയരികിൽ കിടന്ന കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

Published : Aug 04, 2025, 10:11 AM IST
snake rescue

Synopsis

പെരുമ്പാമ്പ് റോഡരികിലെ കുറ്റിക്കാടുകൾക്കിടയിലേക്ക് ഇഴഞ്ഞ് കയറുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു

പാലക്കാട്: ആനക്കര കൂടല്ലൂരിൽ റോഡരികിൽ നിന്നും ആറടിയോളം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി. ആനക്കര പഞ്ചായത്തിലെ കൂടല്ലൂർ പാറപ്പുറം റോഡരികിലാണ് പെരുമ്പാമ്പിനെ കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വഴിയരികൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടത്.

 ആറടിയോളം നിളവും അതിനൊത്ത തൂക്കവും വരുന്ന വലിയ പെരുമ്പാമ്പ് റോഡരികിലെ കുറ്റിക്കാടുകൾക്കിടയിലേക്ക് ഇഴഞ്ഞ് കയറുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ഫോറസ്റ്റ് റസ്ക്യൂ വാച്ചർ സുധീഷ് കൂറ്റനാടിനെ വിവരമറിച്ചു. ഇതിനുശേഷം സുധീഷ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയും ചെയ്തു. പെരുമ്പാമ്പിനെ പിന്നീട് വനമേഖലയിലെത്തിച്ച് ഉള്‍ക്കാട്ടിൽ തുറന്നു വിട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജീവനെടുത്തത് താഴ്ന്ന് കിടന്ന വൈദ്യുതി ലൈന്‍; വിദ്യാര്‍ത്ഥിനിയുടെ ദാരുണാന്ത്യത്തില്‍ തേങ്ങി നാട്, വിട നൽകാൻ ആയിരങ്ങൾ
അമ്മച്ചി ചുമ്മാ 'തീ'യെന്ന് സോഷ്യൽ മീഡിയ; ഫൂട്ട്പാത്തിലേക്ക് ബൈക്ക് കയറ്റിയ യാത്രികനെ വിരട്ടിയ പ്രഭാവതിയമ്മക്ക് അഭിനന്ദന പ്രവാഹം