ഉഗ്രശബ്ദത്തോടെ പാറ ഉരുണ്ടു താഴേക്ക്, വീണത് സമീപത്തെ കിണറിന് മുകളിൽ, ദുരന്തം ഒഴിവായെങ്കിലും കുടിവെള്ളം മുട്ടി വീട്ടുകാർ

Published : Oct 26, 2026, 10:44 AM IST
huge rock

Synopsis

കാട്ടാക്കട പനയംകോട് കൂറ്റൻപാറ വീണ് ബിനു എന്നയാളുടെ വീട്ടിലെ കിണർ പൂർണ്ണമായും തകർന്നു. സംഭവസമയത്ത് ആരും പുറത്തില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. തൊട്ടു മുകളിലായി മറ്റൊരു പാറ കൂടി വീഴാറായ നിലയിലുള്ളത് കുടുംബത്തെ ഭീതിയിലാഴ്ത്തുന്നു.

തിരുവനന്തപുരം: കാട്ടാക്കടയ്ക്ക് സമീപം പനയംകോട് കൂറ്റൻപാറ വീണ് കിണർ തകർന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.കട്ടക്കോട് സ്വദേശി ബിനുവിന്‍റെ വീടിന് പുറകുവശത്തെ പുരയിടത്തിൽ നിന്ന് വലിയ പാറയാണ് വീടിന് സമീപത്തെ കിണറിനു മുകളിൽ വീണത്. വലിയ ശബ്ദത്തോടെ പാറ പതിച്ചതോടെ കിണർ പൂർണമായും ഇടിഞ്ഞ് തകർന്നു. സംഭവ സമയത്ത് പുറത്ത് ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായത്. പാറ അല്പം കൂടി ഉരുണ്ട് വന്നിരുന്നെങ്കിൽ വീട് തകരുമായിരുന്നെന്ന് സമീപവാസികൾ പറയുന്നു.

സമീപത്തെ‍യടക്കം വീട്ടുകാർ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ഏക കിണറാണ് ഇതോടെ നഷ്ടമായത്. സംഭവ സമയത്ത് വീട്ടിൽ ബിനുവിനൊപ്പം കിടപ്പ് രോഗിയായ അമ്മയും അച്ഛനും ഉണ്ടായിരുന്നു. വിവരമറിഞ്ഞ് പഞ്ചായത്ത് അംഗം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി തുടർ നടപടികൾ സ്വീകരിച്ചു. അപകടം നടന്ന സ്ഥലത്തിനു തൊട്ടു മുകളിലായി മറ്റൊരു വലിയ പാറ ഏത് നിമിഷവും നിലം പതിക്കാവുന്ന നിലയിൽ നിൽപ്പുണ്ടെന്നും ഭയത്തോടെയാണ് കുടുംബം കഴിയുന്നതെന്നും പരിസരവാസികൾ പറയുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് മതിൽ ഇടിഞ്ഞുവീണ് അപകടം: നാല് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്; മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
ചേരാനെല്ലൂരിലെ ബെൻസ് കാർ അപകടം; 17കാരൻ രാത്രി കാറുമായി ഇറങ്ങിയത് റീൽസ് ഷൂട്ടിന്, 104 കി.മി സ്പീഡിൽ കാറോടിക്കുന്ന വീഡിയോ ഫോണിൽ