കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ; ലഹരി സംഘങ്ങൾ സ്റ്റേഷനിലേക്ക് കാർ ഓടിച്ചുകയറ്റി, ആറ് പേര്‍ കസ്റ്റഡിയിൽ

Published : Oct 26, 2026, 08:58 AM IST
Kuttiadi police

Synopsis

കോഴിക്കോട് കുറ്റ്യാടി പോലീസ് സ്റ്റേഷനിലേക്ക് ലഹരി സംഘങ്ങൾ കാർ ഓടിച്ചുകയറ്റി പരസ്പരം ഏറ്റുമുട്ടി. സംഭവത്തിൽ ആൽബിൻ സെബാസ്റ്റ്യൻ ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കാറിൽ നിന്ന് എം.ഡി.എം.എയും കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.

കോഴിക്കോട്: കുറ്റ്യാടി പോലീസ് സ്റ്റേഷനിലേക്ക് ലഹരി സംഘങ്ങൾ കാർ ഓടിച്ചുകയറ്റി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. രണ്ട് കാറുകളിലായെത്തിയ സംഘങ്ങൾ പോലീസ് സ്റ്റേഷൻ പരിസരത്തുവെച്ച് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിൽ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ലഹരി സംഘത്തിലെ പ്രധാനിയായ ആൽബിൻ സെബാസ്റ്റ്യൻ പിടിയിലായവരിൽ ഉൾപ്പെടുന്നു. ഇയാൾക്കെതിരെ വെള്ളയിൽ പോലീസ് സ്റ്റേഷനിൽ നിലവിൽ കേസുണ്ട്.

ഏറ്റുമുട്ടൽ സംഘർഷഭരിതമായതോടെ കൂടുതൽ പോലീസുകാരെത്തിയാണ് പ്രതികളെ കീഴടക്കി നിയന്ത്രിച്ചത്. പരിശോധനയിൽ സംഘം സഞ്ചരിച്ച ഒരു കാറിൽ നിന്ന് എം.ഡി.എം.എയും കഞ്ചാവും പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ കുറ്റ്യാടി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഉഗ്രശബ്ദത്തോടെ പാറ ഉരുണ്ടു താഴേക്ക്, വീണത് സമീപത്തെ കിണറിന് മുകളിൽ, ദുരന്തം ഒഴിവായെങ്കിലും കുടിവെള്ളം മുട്ടി വീട്ടുകാർ
ചേരാനെല്ലൂരിലെ ബെൻസ് കാർ അപകടം; 17കാരൻ രാത്രി കാറുമായി ഇറങ്ങിയത് റീൽസ് ഷൂട്ടിന്, 104 കി.മി സ്പീഡിൽ കാറോടിക്കുന്ന വീഡിയോ ഫോണിൽ