വൈത്തിരി വെടിവെപ്പ്: മനുഷ്യാവകാശപ്രവര്‍ത്തകര്‍ കോടതിയിലേക്ക്

Published : Mar 15, 2019, 05:08 PM ISTUpdated : Mar 15, 2019, 05:09 PM IST
വൈത്തിരി വെടിവെപ്പ്: മനുഷ്യാവകാശപ്രവര്‍ത്തകര്‍ കോടതിയിലേക്ക്

Synopsis

സിപി ജലീലിന്റെ മരണം കേസെടുത്ത്  അന്വേഷണം നടത്താത്തത് ഇതിന് ഉദാഹരണമായി സംഘം ചൂട്ടികാട്ടുന്നു. കേസെടുത്ത് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷണിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനോരുങ്ങുകയാണ് ഇവര്‍

കല്‍പറ്റ: വൈത്തിരിയില്‍  മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. മനുഷ്യാവകാശലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനെത്തിയ  പത്തംഗ സംഘത്തെ പോലീസ് ഉപവന്‍ റിസോര്ട്ടില്‍ പ്രവേശിപ്പിച്ചില്ല.  തെളിവ് നശിക്കാന‍് സാധ്യതയുള്ളതിനാല്‍ റിസോര്ട്ടില്‍ ആരെയും പ്രവേശിപ്പിക്കാനാവില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍  ഇതിന് നല്കുന്ന വിശദീകരണം. 

രാവിലെ 11 മണിക്ക് ഉപവന്‍ റിസോര്‍ട്ടിലെത്തിയ ഗ്രോവാസുവും പി എ പൗരനുമടങ്ങുന്ന സംഘം ഉപവന്‍ റിസോര്‍ട്ടിലെത്തിയത്. വെടിവെപ്പ് നടന്ന സ്ഥലങ്ങള്‍ കാണണമെന്ന് ആവശ്യപ്പെട്ടാണ് സംഘം വൈത്തിരിയിലെത്തിയത്. ഇവര്‍ പോലീസുമായി സംസാരിക്കുമ്പോഴേക്കും നാട്ടുകാര്‍ പ്രതിക്ഷേധവുമായെത്തിഇവരെ തട‍ഞ്ഞു. ഇതോടെ റിസോര്‍ട്ടില്‍ കയറാനുള്ള അനുമതി പോലീസ് നിക്ഷേധിച്ചു

മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്നാണ് ഇവരുടെ നിഗമനം. സിപി ജലീലിന്റെ മരണം കേസെടുത്ത്  അന്വേഷണം നടത്താത്തത് ഇതിന് ഉദാഹരണമായി സംഘം ചൂട്ടികാട്ടുന്നു. കേസെടുത്ത് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷണിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനോരുങ്ങുകയാണ് ഇവര്‍.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എസ്ഐയെ അസഭ്യം പറഞ്ഞെന്നും കൈയ്യേറ്റം ചെയ്‌തെന്നും കേസ്: യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു
നെടുമ്പാശ്ശേരിയിൽ എയര്‍ അറേബ്യ വിമാനത്തിൽ എത്തിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്, പച്ചക്കറിക്കിടയിൽ 10 ലക്ഷത്തിന്റെ പുകയില, കടത്തിനിടെ ഡോളറും പിടിച്ചു