
കോഴിക്കോട്: 2019ല്‍ കല്ലൂത്താംകടവ് കോളനി നിവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ട് നഗരസഭ നിര്‍മ്മിച്ച് നല്‍കിയ ഫ്‌ളാറ്റിലെ ദുരവസ്ഥക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കോഴിക്കോട് നഗരസഭാ സെക്രട്ടറി 15 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു.
'ഫ്‌ളാറ്റിന്റെ ഏഴാം നിലയിലെ മേല്‍ക്കൂര തകര്‍ന്ന നിലയിലാണ്. ഇവിടെ താമസിക്കുന്ന പളനിവേലിന്റെ കൊച്ചുമകന്റെ പിറന്നാള്‍ ദിവസം കുഞ്ഞ് കിടന്ന തൊട്ടിലിന് സമീപം മേല്‍ക്കൂരയുടെ പ്ലാസ്റ്ററിംഗ് അടര്‍ന്നു വീണു. കുഞ്ഞ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഏഴാം നിലയിലെ ഇരുപതോളം ഫ്‌ളാറ്റുകളുടെ സ്ഥിതി ഇതാണ്.' മഴക്കാലത്ത് വെള്ളം ചോര്‍ന്നൊലിക്കുന്നതും പതിവാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്.
വന്യജീവി വാരാഘോഷം: സമാപന സമ്മേളനം നാളെ കോഴിക്കോട്
കോഴിക്കോട്: 2023 വര്‍ഷത്തെ വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം ഞായറാഴ്ച കോഴിക്കോട്ട് നടക്കും. വൈകീട്ട് മൂന്നിന് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ആദ്യ ടൈഗര്‍ സഫാരി പാര്‍ക്കിന്റെയും മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായുള്ള വിവിധ പദ്ധതികളുടെയും പ്രഖ്യാപനവും വനം മന്ത്രി നിര്‍വ്വഹിക്കും. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷനാകും. വന്യജീവി വാരാഘോഷ സംസ്ഥാനതല മത്സര ജേതാക്കള്‍ക്കുള്ള സമ്മാനദാനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. മികച്ച സ്‌നേക്ക് റസ്‌ക്യൂവര്‍ക്കുള്ള ഉപഹാരം മേയര്‍ ഡോ. ബീനാ ഫിലിപ്പ് സമ്മാനിക്കും. എം.കെ. രാഘവന്‍ എംപി മുഖ്യാതിഥിയാകും. മുഖ്യ വനം മേധാവി ഗംഗാസിംഗ് ആമുഖ പ്രഭാഷണം നടത്തും.
മെഡിക്കൽ വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം..