സ്വത്തെഴുതിവാങ്ങിയ ശേഷം അമ്മയേയും സഹോദരിയേയും ഉപേക്ഷിച്ചു, നടപടി സ്വീകരിക്കാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

Published : Dec 19, 2023, 07:24 PM IST
സ്വത്തെഴുതിവാങ്ങിയ ശേഷം അമ്മയേയും സഹോദരിയേയും ഉപേക്ഷിച്ചു, നടപടി സ്വീകരിക്കാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

Synopsis

പുതുപ്പാടി സ്വദേശി സജി ജോസഫിനെതിരെ സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്‍റെ നടപടി. ഒന്നര ഏക്കർ ഭൂമി എഴുതി വാങ്ങിയ ശേഷമാണ് ഇയാള്‍ അമ്മയേയും വിവാഹ മോചിതയായ സഹോദരിയേയും ഉപേക്ഷിച്ചത്.

കോഴിക്കോട്: സ്വത്ത് എഴുതിവാങ്ങിയ ശേഷം പ്രായമായ അമ്മയേയും സഹോദരിയേയും ഉപേക്ഷിച്ചയാൾക്കെതിരെ നടപടി സ്വീകരിക്കാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. പുതുപ്പാടി സ്വദേശി സജി ജോസഫിനെതിരെ സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്‍റെ നടപടി. 

ഒന്നര ഏക്കർ ഭൂമി എഴുതി വാങ്ങിയ ശേഷമാണ് സജി ജോസഫ് അമ്മയേയും വിവാഹ മോചിതയായ സഹോദരിയേയും ഉപേക്ഷിച്ചത്. ഭൂമി കൈവശപ്പെടുത്തിയ ശേഷം മകൻ വീട്ടിൽ കയറ്റാതായതോടെ താൽക്കാലിക ഷെഡിലാണ് ഇവർ കഴിയുന്നത്. അമ്മയ്ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ കോഴിക്കോട് റവന്യൂ ഡിവിഷണൽ ഓഫീസർക്ക് നിർദ്ദേശം നൽകി. സ്വീകരിച്ച നടപടികൾ 3 മാസത്തിനകം ആർഡിഒ കമ്മീഷനിൽ സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ നിര്‍ദ്ദേശിച്ചു.  

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി