ഹാർബറിലെ സെപ്റ്റിക് ടാങ്കിൽ മനുഷ്യന്റെ അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തി

Published : Oct 01, 2026, 10:21 PM IST
skull

Synopsis

മൃഗത്തിന്റെ അസ്ഥികളാകാമെന്ന സംശയത്തെത്തുടർന്ന് വെറ്ററിനറി സർജനെ വിളിച്ചുവരുത്തി പരിശോധിച്ചതോടെയാണ് മൃഗത്തിന്റേതല്ലെന്ന് വെറ്ററിനറി സർജൻ സ്ഥിരീകരിച്ചത്.

കൊല്ലം: ശക്തികുളങ്ങര ഹാർബറിലെ സെപ്റ്റിക് ടാങ്കിൽ മനുഷ്യന്റെ അസ്ഥികൂടവും തലയോട്ടിയും. ഹാർബർ പരിസരത്തെ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികൾ അസ്ഥിക്കഷണങ്ങൾ കണ്ടത്. തൊഴിലാളികൾ അസ്ഥികൾ കണ്ട് വിവരം അറിയിച്ചതോടെ ശക്തികുളങ്ങര പോലീസ് സ്ഥലത്തെത്തി പരിശോധനകൾ തുടങ്ങി. മൃഗത്തിന്റെ അസ്ഥികളാകാമെന്ന സംശയത്തെത്തുടർന്ന് വെറ്ററിനറി സർജനെ വിളിച്ചുവരുത്തി പരിശോധിച്ചതോടെയാണ് മൃഗത്തിന്റേതല്ലെന്ന് വെറ്ററിനറി സർജൻ സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ വിശദമായ തിരച്ചിലിലാണ് തലയോട്ടിയും ശരീരഭാഗങ്ങളും കണ്ടെത്തിയത്. അസ്ഥിക്കഷണങ്ങൾ വിദഗ്ധ ഫോറൻസിക് പരിശോധനകൾക്കയക്കും. ഡിഎൻഎ ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകളിലൂടെയാകും മരിച്ചത് ആരെന്നും മരണകാരണത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. പ്രദേശത്തുനിന്ന് കാണാതായവരെ കേന്ദ്രീകരിച്ചടക്കം പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാടകമുറിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന തയ്യൽ തൊഴിലാളി മരിച്ച നിലയിൽ, വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ രക്തം വാർന്ന നിലയിൽ
കാർ ഹെഡ് ലൈറ്റ് ഡിം ചെയ്യാത്തത് ചോദ്യം ചെയ്തു, പിന്നാലെ ചില്ല് കല്ലെറിഞ്ഞ് തകർത്തെന്ന് സംശയം; യുവാവിന്റെ ബൈക്കിൽ കാർ ഇടിച്ച് തെറിപ്പിച്ചു, പ്രതികൾ പിടിയിൽ