പാലക്കാട്ട് കാട് വെട്ടുന്നതിനിടെ മരച്ചുവട്ടിൽ മനുഷ്യന്റെ അസ്ഥികൂടം; ദുരൂഹത നീക്കാൻ പൊലീസ്

Published : Oct 14, 2024, 02:15 AM ISTUpdated : Oct 14, 2024, 02:18 AM IST
പാലക്കാട്ട് കാട് വെട്ടുന്നതിനിടെ മരച്ചുവട്ടിൽ മനുഷ്യന്റെ അസ്ഥികൂടം; ദുരൂഹത നീക്കാൻ പൊലീസ്

Synopsis

വിശദ പരിശോധനയിൽ മരക്കൊമ്പിന് മുകളിൽ തുണിക്കഷ്ണങ്ങളും കണ്ടു.

പാലക്കാട്: മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കാൻ പൊലീസ്. മണ്ണാർക്കാട് പള്ളിക്കറുപ്പിൽ പള്ളിപ്പറമ്പിൽ കാടുവെട്ടുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ബുധനാഴ്ച തൊഴിലാളികൾ കാട് വെട്ടുന്നതിനിടെയാണ് മരച്ചുവട്ടിൽ അസ്ഥികൂടം കണ്ടത്. ഉടൻ പള്ളിക്കറുപ്പ് പള്ളിഭാരവാഹികളെ വിവരമറിയിച്ചു. മണ്ണാ൪ക്കാട് പൊലീസും സ്ഥലത്തെത്തി. വിശദ പരിശോധനയിൽ മരക്കൊമ്പിന് മുകളിൽ തുണിക്കഷ്ണങ്ങളും കണ്ടു.

കെട്ടിത്തൂങ്ങാനുപയോഗിച്ച തുണിയാണിതെന്നാണ് പൊലീസ് നിഗമനം. സംഭവ സ്ഥലത്തുനിന്ന് നീളത്തിലുള്ള മുടിയിഴകൾ കണ്ടെത്തി. അസ്ഥികൂടം സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. അതേസമയം പ്രദേശത്ത് നിന്ന് കാണാതായ അസ്ക്കർ എന്ന യുവാവിൻ്റെ ബന്ധുക്കളുടെ ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചു. സമീപ പ്രദേശങ്ങളിൽ നിന്ന് കാണാതായവരെ കുറിച്ചും പൊലീസ് അന്വഷണം ഊർജിതമാക്കി. ഫോറൻസിക് വിഭാഗത്തിൻറെ പരിശോധനയ്ക്കു ശേഷം അസ്ഥികൂടം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

നൃത്തപരിപാടിക്ക് വിളിച്ചുവരുത്തി യുവതിയെ ദിവസങ്ങളോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തു, സംഭവത്തിൽ 2 പേര്‍ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്