കൊച്ചിയിൽ ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി, പൊലീസ് സ്ഥലത്തെത്തി

Published : Jun 21, 2025, 03:00 PM IST
human skull found in kochi

Synopsis

കാടുപിടിച്ചുകിടന്ന പറമ്പ് തൊഴിലാളികള്‍ വൃത്തിയാക്കുന്നതിനിടെയാണ് സ്ഥലത്തുനിന്ന് തലയോട്ടി കണ്ടെത്തിയത്

കൊച്ചി: കൊച്ചി കുമ്പളങ്ങിയിൽ ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി. കുമ്പളങ്ങി സേക്രട്ട് ഹാര്‍ട്ട് പള്ളിക്ക് സമീപമുള്ള ഒഴിഞ്ഞ പറമ്പിലാണ് തലയോട്ടി കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. 

കണ്ണമാലി സ്വദേശി ഫ്രാന്‍സിസ് മണ്ണാലിയുടെ ഉടമസ്ഥതയിലുള്ള കാടുപിടിച്ചുകിടന്ന പറമ്പ് തൊഴിലാളികള്‍ വൃത്തിയാക്കുന്നതിനിടെയാണ് സ്ഥലത്തുനിന്ന് തലയോട്ടി കണ്ടെത്തിയത്. തലയോട്ടി ഫോറന്‍സിക് പരിശോധനയ്ക്കായി കൊണ്ടുപോകും. സമീപത്ത് തന്നെ പള്ളിയുടെ സെമിത്തേരിയുണ്ട്. പള്ളുരുത്തി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കുടിക്കുന്ന വെള്ളത്തിന് രുചി വ്യത്യാസം; ശുദ്ധജല സംഭരണിയില്‍ പരിശോധിച്ചപ്പോള്‍ കണ്ടത് ചത്തുപൊങ്ങിയ മീനുകൾ
സെൽഫിക്ക് ശ്രമിച്ചിട്ടില്ല, പിണറായി വിജയൻ നീരസം കാണിച്ചെന്ന വീഡിയോ വൈറലായതിന് പിന്നാലെ ആരോപണം തള്ളി ആതിര ഗ്രേസ്