വിഴിഞ്ഞത്ത് വലയിൽപ്പെട്ട് ചക്രവർത്തി മത്സ്യവും, കേരള തീരത്ത് അപൂ‍ർവ്വം, ഭാരം 15 കിലോ!

Published : Aug 11, 2021, 06:31 AM IST
വിഴിഞ്ഞത്ത് വലയിൽപ്പെട്ട് ചക്രവർത്തി മത്സ്യവും, കേരള തീരത്ത് അപൂ‍ർവ്വം,  ഭാരം 15 കിലോ!

Synopsis

പവിഴദ്വീപുകള്‍ക്ക് സമീപം കാണപ്പെടുന്ന ഈ ഭീമന്‍ മത്സ്യം വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങളുടെ പട്ടികയിലാണുള്ളത്...  

തിരുവനന്തപുരം: ചക്രവർത്തി മത്സ്യം എന്നറിയപ്പെടുന്ന അലങ്കാരമത്സ്യമായ നെപ്പോളിയൻ റാസ് വിഴിഞ്ഞത്ത് വലയിൽപ്പെട്ടു. ലക്ഷദ്വീപ് ഭാഗത്ത് സാധാരണയായി കണ്ടുവരുന്ന ഈ മത്സ്യം കേരളതീരത്ത് അപൂർവ്വമായി മാത്രമാണ് പ്രത്യക്ഷപ്പെടാറുള്ളത്.

15 കിലോഗ്രാം ഭാരമുള്ള നെപ്പോളിയൻ റാസ്, കൊഴിയാള മത്സ്യചാകരക്കിടയിലാണ് തീരത്തെത്തിയത്. രൂപഘടനകൊണ്ടാണ് ഇവയെ ചക്രവർത്തി മീനെന്ന് വിളിക്കുന്നത്. പവിഴദ്വീപുകള്‍ക്ക് സമീപം കാണപ്പെടുന്ന ഈ ഭീമന്‍ മത്സ്യം വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങളുടെ പട്ടികയിലാണുള്ളത്. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ 10 വാർഡുകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; കടുവ ഇറങ്ങിയിട്ടുള്ളതിനാൽ ജാഗ്രത
കെഎസ്ആർടിസി ബസിന്റെ വീൽ ഊരിത്തെറിച്ചു; നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ചുനിന്നു, വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി