കൊച്ചിയിൽ ഹണ്ടർഹുഡ് ആഘോഷവുമായി റോയൽ എൻഫീൽഡ്

Published : Aug 09, 2026, 02:05 PM IST
hunterhood

Synopsis

റോയൽ എൻഫീൽഡിന്‍റെ സ്ട്രീറ്റ് കൾച്ചർ പ്ലാറ്റ്‌ഫോമായ ഹണ്ടർഹുഡിന്‍റെ ആറാമത് എഡിഷൻ കൊച്ചിയിൽ നടന്നു. സംഗീതം, ആർട്ട്, സ്കേറ്റ്ബോർഡിംഗ്, അർബൻ സ്പോർട്സ് എന്നിവയെ ഒരുമിപ്പിച്ച ഈ പരിപാടി നഗരത്തിന്‍റെ സാംസ്കാരിക വൈവിധ്യം ആഘോഷമാക്കി.

കൊച്ചി: റോയൽ എൻഫീൽഡിന്‍റെ സ്ട്രീറ്റ് കൾച്ചർ പ്ലാറ്റ്‌ഫോമായ ഹണ്ടർഹുഡിന്‍റ ആറാമത് എഡിഷൻ കൊച്ചിയിൽ നടന്നു. സംഗീതം, ആർട്ട്, സ്കേറ്റ്ബോർഡിംഗ്, അർബൻ സ്പോർട്സ്, ക്രിയേറ്റീവ് എക്സ്പ്രഷൻ എന്നിവയെ ഒരുമിപ്പിച്ച പരിപാടി നഗരത്തിന്‍റെ സാംസ്കാരിക വൈവിധ്യം ആഘോഷിച്ചു. ട്രൈബ് മാമ മേരികാലി, റാഞ്ച് x ക്ലിഫർ, ഗാബ്രി, എംസി കൗപ്പർ, ബേബി ജീൻ, ഡാബ്സി തുടങ്ങിയവർ സംഗീത പരിപാടികളിൽ പങ്കെടുത്തു.

സ്കേറ്റ് ബോർഡിംഗ് ഷോകേസുകൾ, ലൈവ് ഗ്രാഫിറ്റി, വിഷ്വൽ ആർട്ട്, ഇന്ററാക്ടീവ് ഇൻസ്റ്റലേഷനുകൾ, കസ്റ്റം മോട്ടോർ സൈക്കിൾ പ്രദർശനം എന്നിവയും പരിപാടിയുടെ ഭാഗമായി. സ്കിം ബോർഡിംഗ്, ഫുട്ബോൾ, ക്രിക്കറ്റ്, ബാസ്‌ക്കറ്റ്ബോൾ തുടങ്ങിയ അർബൻ സ്പോർട്സ് ആക്റ്റിവിറ്റികളും അരങ്ങേറി. സംഗീതത്തിനും കലയ്ക്കും മോട്ടോർസൈക്കിൾ സംസ്കാരത്തിനുമപ്പുറം ഹണ്ടർഹുഡ് നഗരത്തിന്റെ സ്ട്രീറ്റ് കൾച്ചറിനെ ആഘോഷിക്കുന്ന വേറിട്ട അനുഭവമായി മാറിയെന്ന് പരിപാടിയിൽ പങ്കെടുത്തവർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോഴിക്കോട് ചികിത്സയിലിരിക്കെ ഗര്‍ഭിണി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍
അമിട്ട് പൊട്ടുന്നത് പോലുള്ള ശബ്ദം, രാത്രി ഉറക്കം നഷ്ടപ്പെടുന്നവരിൽ സിറ്റി പൊലീസ് കമ്മിഷണറും; ബൈക്കിൽ പായുന്നവർക്കെതിരെ നടപടി