അമിട്ട് പൊട്ടുന്നത് പോലുള്ള ശബ്ദം, രാത്രി ഉറക്കം നഷ്ടപ്പെടുന്നവരിൽ സിറ്റി പൊലീസ് കമ്മിഷണറും; ബൈക്കിൽ പായുന്നവർക്കെതിരെ നടപടി

Published : Aug 09, 2026, 12:34 PM IST
Kochi Bike Riders Crackdown

Synopsis

കൊച്ചിയിൽ വലിയ ശബ്ദമുണ്ടാക്കി ബൈക്കിൽ പായുന്നവരെ പിടികൂടാൻ പൊലീസ് ഒരുങ്ങുന്നു. വിഷയത്തിൽ ഉടൻ നടപടിയെടുക്കാൻ സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ നിർദേശം നൽകി. സൗത്ത് സ്റ്റേഷൻ പരിധിയിൽ രാത്രി പട്രോളിങ് ശക്തമാക്കാനും നിർദേശം.

കൊച്ചി: പാതിരാത്രിയിൽ അമിട്ട് പൊട്ടുന്നത് പോലുള്ള ശബ്ദമുണ്ടാക്കി ബൈക്കിൽ പായുന്നവരുടെ ശല്യത്തിൽ ഉറക്കം നഷ്ടപ്പെടുന്നവരിൽ സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറും. സൗത്ത് പരിധിയിലെ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധി വിനോദിനി, രാത്രി 10ന് ശേഷം ചില ചെറുപ്പക്കാർ പതിവായി വെടി പൊട്ടുന്നത് പോലുള്ള ഉച്ചത്തിലുള്ള ശബ്ദമുണ്ടാക്കി ബൈക്കിൽ പായുന്നത് ശല്യമാകുന്നുവെന്ന് പരാതിപ്പെട്ടപ്പോഴാണ് താനും സമാന ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് കമ്മിഷണർ വെളിപ്പെടുത്തിയത്.

ഇത് സംബന്ധിച്ച് തന്റെ ഭാര്യയും തന്നോട് പരാതിപ്പെട്ടിട്ടുണ്ടെന്നും കമ്മിഷണർ പറഞ്ഞു. താൻ താമസിക്കുന്ന മേഖലയുടെ ചുമതലയുള്ള സെൻട്രൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ യോഗത്തിൽ എത്തിയിട്ടുണ്ടോയെന്ന് കമ്മിഷണർ ആരാഞ്ഞു. തുടർന്ന് വിഷയത്തിൽ ഉടൻ നടപടിയെടുക്കാനും സൗത്ത് സ്റ്റേഷൻ പരിധിയിൽ രാത്രി പട്രോളിങ് ശക്തമാക്കാനും കമ്മിഷണർ നിർദേശം നൽകി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വടക്കാഞ്ചേരിയിൽ 160 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിൽ
വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും 4.5 കിലോ കഞ്ചാവ് കണ്ടെത്തി