പുള്ളിമാനിനെ വേട്ടയാടി, ഇറച്ചി ബക്കറ്റിലാക്കി കടത്തുന്നതിനിടയിൽ പട്രോളിംഗ് സംഘത്തിന് മുന്നിൽ ചാടി, അറസ്റ്റ്

Published : Mar 06, 2024, 08:01 AM ISTUpdated : Mar 06, 2024, 08:08 AM IST
പുള്ളിമാനിനെ വേട്ടയാടി, ഇറച്ചി ബക്കറ്റിലാക്കി കടത്തുന്നതിനിടയിൽ പട്രോളിംഗ് സംഘത്തിന് മുന്നിൽ ചാടി, അറസ്റ്റ്

Synopsis

സംരക്ഷിത വനത്തിനുള്ളിൽ അതിക്രമിച്ച് കടന്ന് പുള്ളി മാനിനെ വെടിവെച്ചുകൊന്ന ശേഷം കാട്ടിനുള്ളിൽ തന്നെ വെച്ച് മാനിനെ ഇറച്ചിയാക്കി കടത്താൻ നോക്കുമ്പോഴാണ് പിടിയിലാവുന്നത്

അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിൽ നായാട്ട് സംഘം പിടിയിൽ. രണ്ട് പുള്ളിമാനുകളെ വേട്ടയാടി കൊന്ന സംഘം സാമ്പാർ കോട് വനത്തിനുള്ളിൽ നിന്നാണ് വലയിലായത്. മാനിനെ വെടിവെച്ച റിഷാദ് ഓടി രക്ഷപ്പെട്ടു. സംഘത്തിലെ മറ്റ് അഞ്ച് പേർ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായി. നാടൻ തോക്കും പ്രതികളുടെ വാഹനവും കസ്റ്റഡിയിലെടുത്തു. പ്രതികളെ ഷോളയൂർ പൊലീസിന് കൈമാറി. സംരക്ഷിത വനത്തിനുള്ളിൽ അതിക്രമിച്ച്  കടന്ന് പുള്ളി മാനിനെ വെടിവെച്ചുകൊന്നു. കാട്ടിനുള്ളിൽ തന്നെ വെച്ച് മാനിനെ ഇറച്ചിയാക്കി. വനംവകുപ്പിന്റെ പെട്രോളിങ്ങിന് ഇടയാണ് പ്രതികൾ പിടിയിലാവുന്നത്. 

മാനിറച്ചി ചെറിയ കഷണങ്ങളായി മുറിച്ച് ബക്കറ്റുകളിൽ നിറച്ചു കടത്താനായിരുന്നു ശ്രമം. ആറുപേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇവരുടെ കൈയിൽ നിന്ന് നാടൻ തോക്ക് പിടികൂടി. ഇവർ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു മാനിനെ വെടി വെച്ച റിഷാദ് ഓടി രക്ഷപ്പെട്ടു.കൂട്ടാളികളായ മുഹമ്മദ് മുസ്തഫ, മുഹമ്മദ് റാഫി, സോബിൻ, സിജോ, ഷമീർ, എന്നിവരാണ് പിടിയിലായത്. പിടികൂടിയ പ്രതികളെ വനം വകുപ്പ് ഷോളയൂർ പോലീസിന് കൈമാറി. അട്ടപ്പാടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

സമാനമായ മറ്റൊരു സംഭവത്തിൽ നാടൻ തോക്ക് കൈവശം വെച്ചതിന് യുവാവ് വയനാട് മേപ്പാടിയിൽ അറസ്റ്റിൽ. മാനന്തവാടി സ്വദേശിയായ 32കാരൻ ബാലചന്ദ്രനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ കുന്നന്പറ്റയിലെ റിസോർട്ടിന് സമീപത്തുനിന്നാണ് ബാലചന്ദ്രൻ പിടിയിലാകുന്നത്. തോക്ക് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം പുലർച്ചെ കുന്നമ്പറ്റയിലെ ഒരു റിസോർട്ടിനു സമീപം വച്ച് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ഡി. ഹരിലാലിന്റെ നേതൃത്വത്തിൽ പട്രോളിങ് നടത്തവെയാണ് നാടൻ തോക്കുമായി ഇയാൾ പിടിയിലാവുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി