നിരന്തരം തല്ലും പീഡനവും, വാടക വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെ തല്ലി, സ്കൂട്ടറിന് തീയിട്ടു; ഭർത്താവ് അറസ്റ്റിൽ

Published : Jan 03, 2026, 08:31 PM IST
Adoor husband arrest

Synopsis

ഗാർഹികപീഡന നിരോധന നിയമപ്രകാരം കോടതിയുടെ സംരക്ഷണം ലഭിച്ചിട്ടുളള സ്ത്രീയെ പ്രതി കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് വാടകവീട്ടിലെത്തി ഉപദ്രവിക്കുകയായിരുന്നു.

അടൂർ: ഭർത്താവിന്റെ നിരന്തര പീഡനം മൂലം പിണങ്ങി മാറി മകളുമൊത്ത് വാടകവീട്ടിൽ താമസിച്ച് വരുന്ന സ്ത്രീയെ ആക്രമിച്ച കേസിൽ ഭർത്താവ് പിടിയിൽ. യുവതി താമസിക്കുന്ന വാടകവീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്ത കേസിൽ ഏനാദിമംഗലം മാരൂർ തോട്ടപ്പാലം സ്വദേശിയായ പ്രിൻസ് കോട്ടേജിൽ പ്രിൻസ് സാമുവേൽ (49) ആണ് അറസ്റ്റിലായത്. ഗാർഹികപീഡന നിരോധനനിയമപ്രകാരം കോടതിയുടെ സംരക്ഷണം ലഭിച്ചിട്ടുളള സ്ത്രീയെ പ്രതി കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് വാടകവീട്ടിലെത്തി ഉപദ്രവിക്കുകയായിരുന്നു.

നേരത്തെയും ഭാര്യയെ മുമ്പും ദേഹോപദ്രവമേല്പിച്ചന് പ്രതിയ്ക്കെതിരെ അടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപ്പത്രം സമർപ്പിച്ചിരുന്നു. ഈ കേസുകൾ നിലവിലിരിക്കെയാണ് പ്രിൻസ് സാമുവേൽ കഴിഞ്ഞ ദിവസം ഭാര്യയുടെ ഉടമസ്ഥതയിലുളള സ്കൂട്ടർ തീ വെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിനും മൊഴി പ്രകാരം കേസെടുത്ത പൊലീസ് വെളുപ്പിന് ഒരു മണിയോട് കൂടി പ്രതിയെ ഇളമണ്ണൂർ തോട്ടപ്പാലം എന്ന സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തു. അടൂർ പൊലീസ് ഇൻസ്പെക്ടർ ശ്രീകുമാർ എസിന്റെ മേൽനോട്ടത്തിൽ എസ്.ഐ അനൂപ് രാഘവൻ, എ.എസ്.ഐ മഞ്ജുമോൾ, സി.പി.ഒമാരായ നിഥിൻ, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സുഹൃത്തിനെ കാണാനെത്തിയ പത്തം​ഗ വിദ്യാർത്ഥി സംഘം; കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ടു; 2 കുട്ടികളെ കാണാതായി, തെരച്ചിൽ
മൊത്തം ആശുപത്രി മാലിന്യം, ചിത്രങ്ങളടക്കം പുറത്ത്! കളമശ്ശേരി മെഡിക്കൽ കോളേജിൽ ആശുപത്രിക്ക് നോട്ടീസയച്ച് മലീനീകരണ നിയന്ത്രണ ബോർഡ്