വഴക്കിട്ട് പിണങ്ങിപ്പോയി, തിരിച്ചെത്തി രണ്ടാം ദിവസം വീണ്ടും വഴക്ക്; പേയാട് യുവതിയെ ഭർത്താവ് മർദ്ദിച്ചു കൊലപ്പെടുത്തി

Published : Jan 27, 2026, 01:40 AM IST
Peyad murder

Synopsis

രതീഷുമായി വിദ്യയുടേത് രണ്ടാം വിവാഹമാണ്. മദ്യലഹരിയിൽ രതീഷും വിദ്യയും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച രാത്രിയും ഇരുവരും തർക്കമുണ്ടായി.

പേയാട്: തിരുവനന്തപുരം പേയാട് യുവതിയെ ഭർത്താവ് മർദിച്ചുകൊന്നു. അരുവിപ്പുറം സ്വദേശി വിദ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയാണ് സംഭവം. ഇരുപത്തിയെട്ടുകാരിയായ വിദ്യ ചന്ദ്രനെ വീട്ടിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഭർത്താവ് രതീഷ് തന്നെയാണ് വിദ്യ കൊല്ലപ്പെട്ട വിവരം സുഹൃത്തുക്കളെ അറിയിച്ചത്. വിവരമറിഞ്ഞ് വീട്ടിലെത്തിയ സുഹൃത്താണ് പൊലീസിൽ വിവരമറിയിച്ചതും പിന്നാലെ രതീഷിനെ കസ്റ്റഡിയിലെടുക്കുന്നതും.

വാക്കുതർക്കമാണ് കൊലപാതകത്തിലെത്തിയത്. രതീഷുമായി വിദ്യയുടേത് രണ്ടാം വിവാഹമാണ്. മദ്യലഹരിയിൽ രതീഷും വിദ്യയും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച രാത്രിയും ഇരുവരും തർക്കമുണ്ടായി. പിന്നാലെ രതീഷ് വിദ്യയെ മർദിച്ചു. സാരമായി പരിക്കേറ്റ് വീണ വിദ്യ വീട്ടിൽ തന്നെ മരിച്ചു. വഴക്കുണ്ടായി നേരത്തെ വീട്ടിൽ നിന്ന് പോയ വിദ്യ രണ്ട് ദിവസം മുമ്പാണ് തിരിച്ചെത്തിയത്. അടിപിടിക്കേസുകളിൽ പ്രതിയാണ് രതീഷെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡൽഹി സ്വദേശിനിക്ക് വയനാടുകാരന്‍റെ മെസേജ്, പറഞ്ഞതെല്ലാം വിശ്വസിച്ച യുവതി 4 ലക്ഷം നൽകി; ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിൽ മലയാളി പിടിയിൽ
വിമാനയാത്രയ്ക്കിടെ സഹയാത്രികയോട് മോശമായി പെരുമാറി; യാത്രക്കാരന്‍ അറസ്റ്റിൽ, സംഭവം ഖത്തര്‍ ഏയര്‍വേയ്സില്‍