പൊള്ളലേറ്റ് യുവതി മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

By Web TeamFirst Published Mar 13, 2019, 9:30 PM IST
Highlights

ചേച്ചിയുടെ ഭര്‍ത്താവാണ് മഹാലക്ഷ്മിയുടെ ഭര്‍ത്താവിനെതിരെയും ഇയാളുടെ വീട്ടുകാര്‍ക്കുമെതിരെ കേസ് കൊടുത്തത്

ഇടുക്കി: പൊള്ളലേറ്റ് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചൊക്കനാട് കൊളമാങ്കായില്‍ മുത്തുപ്പാണ്ടിയുടെ മകന്‍ ലിവിന്‍ കുമാര്‍ (24)നെ മൂന്നാര്‍ ഡി വൈ എസ് പി സുനീഷ് ബാബുവിന്റെ നിര്‍ദ്ദേശപ്രകാരം ദേവികുളം എസ് ഐ ദിലീപ് കുമാറാണ് അറസ്റ്റ് ചെയ്തത്.

വര്‍ഷങ്ങളായി ലിവിന്‍ കുമാറിനും ഭാര്യ മഹാലക്ഷ്മി(24) ക്കും കുട്ടികളില്ലായിരുന്നു. മാത്രമല്ല സ്ത്രീധനം ആവശ്യപ്പെട്ട് വീട്ടുകാരടക്കം തന്നെ പീഡിപ്പിച്ചിരുന്നതായും മരിക്കുന്നതിന് മുമ്പ് ഡോക്ടര്‍ക്കും മജിസ്‌ട്രേറ്റിനും പെണ്‍കുട്ടി മൊഴിനല്‍കിയിരുന്നു. ചേച്ചിയുടെ ഭര്‍ത്താവാണ് മഹാലക്ഷ്മിയുടെ ഭര്‍ത്താവിനെതിരെയും ഇയാളുടെ വീട്ടുകാര്‍ക്കുമെതിരെ കേസ് കൊടുത്തത്. 

മാര്‍ച്ച് 7 ന് ഉച്ചയോടെയാണ് മഹാലക്ഷ്മി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ തേനി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ചികില്‍സക്കിടെ ബുധനാഴ്ച മരിച്ചു.  ഇതേ തുര്‍ന്നാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്. 

click me!