ഇടുക്കിയിലെ അങ്കത്തട്ടിൽ തൊഴിലാളി നേതാവ് ഗോമതിയും

Published : Mar 13, 2019, 08:36 PM IST
ഇടുക്കിയിലെ അങ്കത്തട്ടിൽ തൊഴിലാളി നേതാവ് ഗോമതിയും

Synopsis

തോട്ടംതൊഴിലാളികളുടെ ബോണസും ശമ്പളവും ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിന് ചുക്കാന്‍ പിടിച്ചതും അത് തൊഴിലാളികള്‍ക്ക് വാങ്ങിനല്‍കിയതില്‍ മുഖ്യപങ്ക് വഹിച്ചതും ഗോമതിയുടെ ഇടപെടല്‍ മൂലമാണ്. സ്ത്രീതൊഴിലാളികളെ അണിനിരത്തി പെണ്‍കരുത്ത് തെളിയിച്ച ഗോമതിയുടെ കടന്നുവരവ് തിരഞ്ഞെടുപ്പില്‍ മുഖ്യധാര പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് ദോഷം ചെയ്യും

ഇടുക്കി: സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങി പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റില്‍. അങ്കത്തട്ടില്‍ ശക്തി തെളിയിക്കാന്‍ തൊഴിലാളി നേതാവ് ഗോമതി അഗസ്റ്റിനും. ഏപ്രില്‍ നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുന്ന തനിക്ക് ജനങ്ങളുടെ പിന്‍തുണയുണ്ടെന്ന് അവര്‍ പറയുന്നു. ഇടതുവലതു മുന്നണികളുടെ പിന്‍തുണയില്ലെങ്കിലും മറ്റ് സംഘടനകള്‍ ശക്തമായ പിന്‍തുണയാണ് നല്‍കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് അംഗമായതോടെയാണ് വകുപ്പുകളില്‍ നടക്കുന്ന അഴിമതി മനസിലാക്കുവാന്‍ കഴിഞ്ഞത്. രാഷ്ട്രീയ നേതാക്കളുടെ മുതലെടുപ്പും മനസിലായിക്കഴിഞ്ഞു. ജനങ്ങള്‍ എന്നെ അംഗീകരിക്കുമെന്ന് ഉറപ്പുമുണ്ട്. സംഘടനകളുടെ പിന്‍തുണ തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ എളുപ്പമാക്കുമെന്നും അവര്‍ പറയുന്നു. 

തോട്ടംതൊഴിലാളികളുടെ ബോണസും ശമ്പളവും ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിന് ചുക്കാന്‍ പിടിച്ചതും അത് തൊഴിലാളികള്‍ക്ക് വാങ്ങിനല്‍കിയതില്‍ മുഖ്യപങ്ക് വഹിച്ചതും ഗോമതിയുടെ ഇടപെടല്‍ മൂലമാണ്. സ്ത്രീതൊഴിലാളികളെ അണിനിരത്തി പെണ്‍കരുത്ത് തെളിയിച്ച ഗോമതിയുടെ കടന്നുവരവ് തിരഞ്ഞെടുപ്പില്‍ മുഖ്യധാര പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് ദോഷം ചെയ്യും.

തൊഴിലാളികളുടെ ശമ്പളം 80 രൂപയായി വര്‍ദ്ധിപ്പിക്കുമെന്ന് ട്രൈഡ് യൂണിയനുകള്‍ ഉറപ്പുനല്‍കിയെങ്കിലും പാലിക്കപ്പെട്ടിട്ടില്ല. ഇത്തരം സാഹചര്യങ്ങള്‍ ജനങ്ങളില്‍ എത്തിച്ചാവും ആദ്യ പ്രചരണങ്ങള്‍ ആരംഭിക്കുക. തന്നയുമല്ല കമ്പനിയുടെ തോട്ടങ്ങളില്‍ ജോലിചെയ്ത ഗോമതിയുടെ കടന്നുവരവ് പാര്‍ട്ടി നേതാക്കളില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

20 ഗ്രാമിന് 5 ലക്ഷം രൂപ വില; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഇത് 'തന', പ്ലാസ്റ്റിക് ഡപ്പികളിലാക്കി വിതരണം, ആസാം സ്വദേശി പിടിയിൽ
പൊലീസിന് രഹസ്യ വിവരം ലഭിച്ചു, പുലർച്ചെ ഒന്നരക്ക് പെൺസുഹൃത്തിന്റെ വീട്ടിലെത്തി അനന്തു, വീട്ടമ്മയെ ഉപദ്രവിച്ച ശേഷം ഒളിവിൽപോയ പ്രതി പിടിയിൽ