
കോഴിക്കോട്: ശാരീരികമായു മാനസ്സികമായും പീഡിപ്പിച്ചുവെന്ന ഭാര്യയുടെ ഗാര്‍ഹിക പീഡന പരാതിയിൽ ഭര്‍ത്താവ് പിടിയിൽ. ഭാര്യ നൽകിയ ഗാര്‍ഹിക പീഡന പരാതിയിൽ കേസെടുത്തെന്ന് അറിഞ്ഞ് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തിൽ വച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ താമസിക്കും ചുണ്ടക്കുന്ന് മാളിയേക്കൽ ഡാനിഷിനെയാണ് സി.ഐ.എസ്.എഫും മീനങ്ങാടി പൊലീസും ചേർന്ന് കരിപ്പൂർ എയർപോർട്ടിൽ വെച്ച് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തതത്.
സ്വന്തം വീട്ടിൽ വെച്ച് ഭാര്യയെ അതിക്രൂരമായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന പരാതിയിൽ കേസെടുത്തിരിക്കെയാണ് ഇയാൾ ഒമാനിലേക്ക് കടക്കാൻ ശ്രമിച്ചത്. മീനങ്ങാടി സ്വദേശിനിയായ ഭാര്യയുടെ പരാതിയിൽ സ്ത്രീ പീഡനം, ഗാർഹിക പീഡനം, മാനസിക പീഡനം, സ്ത്രീധന പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കേസിൽ ഭർത്താവിൻ്റെ മാതാവ് രണ്ടാം പ്രതിയും, പിതാവ് മൂന്നാം പ്രതിയുമാണ്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത ഡാനിഷിനെ സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam