
തൃശൂർ: ചാലക്കുടി പോട്ടയിൽ ഭർതൃവീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് റിമാൻഡിൽ. തൃശ്ശൂർ പരിയാരം സ്വദേശി 22 കാരി എമിൽഡയാണ് മരിച്ചത്. കേസിൽ അറസ്റ്റിലായ ഭർത്താവ് അഫ്സലിനെതിരെ ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഭർത്താവ് തന്നെ നിരന്തരം മർദ്ദിക്കുന്നതായും അഫ്സലുമൊത്ത് ജീവിക്കാൻ കഴിയില്ലെന്നും എമിൽഡ സുഹൃത്തുക്കളെയും അറിയിച്ചിരുന്നു. എമിൽഡ അയച്ച മെസ്സേജുകളും കോൾ റെക്കോർഡുകളും അഫ്സലിനെതിരെ തെളിവായി. ഇതോടെ അഫ്സലിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തു. പിന്നാലെയാണ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയത്. ഇയാൾ ലഹരിക്കടിമയായിരുന്നുവെന്നും സൂചനയുണ്ട്.
ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ പത്തൊമ്പതാം വയസ്സിലാണ് എമിൽഡ, അഫ്സലിനെ വിവാഹം കഴിച്ചത്. കുടുംബത്തിന്റെ എതിർപ്പ് മറികടന്നുള്ള വിവാഹത്തോടെ എമിൽഡയ്ക്ക് സ്വന്തം വീടുമായുള്ള ബന്ധങ്ങളും അറ്റു. ചാലക്കുടി പോട്ടയിലെ അഫ്സലിന്റെ വീട്ടിലായിരുന്നു താമസം. ഒരുമിച്ചുള്ള ജീവിതം തുടങ്ങി വൈകാതെ തന്നെ ഇരുവർക്കും ഇടയിൽ അസ്വാരസ്യങ്ങൾ തുടങ്ങി. അഫ്സൽ, എമിൽഡയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. പണവും സ്ത്രീധനം ആവശ്യപ്പെട്ടുമായിരുന്നു പീഡനം. ഭർത്താവ് തന്നെ നിരന്തരം മർദ്ദിക്കുന്നതായും അഫ്സലുമൊത്ത് ജീവിക്കാൻ കഴിയില്ലെന്നും എമിൽഡ സുഹൃത്തുക്കളെയും അറിയിച്ചിരുന്നു. ഇയാൾ ലഹരിക്കടിമയായിരുന്നുവെന്നും വിവരമുണ്ട്. ഈമാസം ആറിനാണ് തന്റെ പിഞ്ചുകുഞ്ഞിന്റെ മുന്നിൽവച്ച് യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ചത്. മുറിക്കുള്ളിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയ എമിൽഡയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു. പിന്നാലെയാണ് ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി സുഹൃത്തുക്കൾ രംഗത്തെത്തിയത്. എമിൽഡ അയച്ച മെസ്സേജുകളും കോൾ റെക്കോർഡുകളും അഫ്സലിനെതിരെ തെളിവായി. ഇതോടെ അഫ്സലിനെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തു. ആത്മഹത്യാപ്രേരണ, ഗാർഹിക പീഡനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് 23 കാരൻ അഫ്സലിനെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ അഫ്സൽ നിലവിൽ റിമാൻഡിൽ ആണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam