പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ച നിലയിൽ, സംഭവം തിരുവനന്തപുരം കടയ്ക്കാവൂരിൽ

Published : Oct 12, 2026, 12:10 AM IST
Kadakkavoor Student Suicide

Synopsis

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കടയ്ക്കാവൂരിലാണ് സംഭവം. ഷാൻ - അനീഷ ദമ്പതികളുടെ മകൾ സിദ്ധി ആണ് മരിച്ചത്. കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു.

തിരുവനന്തപുരം: കടയ്ക്കാവൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കാവൂർ സ്വദേശി ഷാൻ - അനീഷ ദമ്പതികളുടെ മകൾ സിദ്ധി ആണ് മരിച്ചത്. കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ കുട്ടിയെ അമ്മ കത്രിക ഉപയോഗിച്ച് കയർ മുറിച്ചുമാറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. സ്കൂളിൽ നിന്ന് വിനോദയാത്ര പോകുന്നത് വീട്ടിൽ വിലക്കിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മാതാപിതാക്കൾ നിയമപരമായി വേർപിരിഞ്ഞതിനാൽ സിദ്ധി അമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കള്ളന്മാരുടെ വീട് എന്ന സിനിമയെടുത്ത് പൊളിഞ്ഞ സംവിധായകന്‍ ട്രെയിനിൽ മോഷണം നടത്തിയ കേസിൽ അറസ്റ്റില്‍
മാഹി പള്ളിയില്‍ മെഴുകുതിരി കത്തിക്കുന്നതിനിടെ മൂന്ന് വയസ്സുകാരിയുടെ സ്വര്‍ണവള മോഷ്ടിച്ചു, കോട്ടയം സ്വദേശി പിടിയില്‍