
കോട്ടയം: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി. തലയോലപ്പറമ്പ് വെള്ളൂരിലെ പത്മകുമാർ ആണ് മരിച്ചത്. മുളന്തുരുത്തി ഒലിപ്പുറം റെയിൽവെ ട്രാക്കിന് സമീപം പത്മകുമാറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭാര്യ തുളസിയെ ഇന്നലെ രാത്രി വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഇതിൽ പൊലീസ് അന്വേഷണം നടക്കുകയായിരുന്നു. അതിനിടെയാണ് ഭർത്താവിനെ മരിച്ച നിലയിൽ റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടത്. ഗുരുതര പരിക്കേറ്റ ഭാര്യ തുളസിയെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
കുറച്ചുനാളുകളായി കുടുംബ പ്രശ്നങ്ങളെ തുടർന്ന് അകന്നു കഴിഞ്ഞിരുന്ന ഇവർ കഴിഞ്ഞ ദിവസമാണ് ഒരുമിച്ച് താമസം തുടങ്ങിയത്. എന്നാൽ ഇന്ന് പുലർച്ചെ ഇയാൾ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു. ഇയാളെ പൊലീസ് അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോര്ർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.
കാസർകോഡ് വാഹനമിടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം; ഇടിച്ച വാഹനം നിർത്താതെ പോയി
കോട്ടയം നീണ്ടൂർ ഓണംതുരുത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. നീണ്ടൂർ സ്വദേശി അശ്വിൻ (23) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന അനന്ദു എന്ന യുവാവിന് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് ഓണംതുരുത്ത് കവലയിൽ യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ഈ ആക്രമണത്തിലാണ് ഒരു യുവാവ് കുത്തേറ്റ് മരിച്ചത്.
അശ്വിൻ ഉൾപ്പെട്ട സംഘവും മറ്റൊരു സംഘവും തമ്മിൽ ഇന്നലെ രാത്രി നീണ്ടൂരിലെ ബാറിൽ വച്ച് സംഘർഷമുണ്ടായി. ഇതിന്റെ തുടർച്ചയായി ഓണം തുരുത്ത് കവലയിൽ വച്ച് ഇരു കൂട്ടരും വീണ്ടും ഏറ്റുമുട്ടി. ഈ ഏറ്റുമുട്ടലിനിടെയാണ് അശ്വിനും സുഹൃത്ത് അനന്ദുവിനും കുത്തേറ്റത്. കുത്തേറ്റു വീണ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും അശ്വിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ ഉണ്ട്. ഓണംതുരുത്ത് മേഖല കേന്ദ്രീകരിച്ച് ലഹരി സംഘങ്ങൾ മുമ്പും അക്രമങ്ങൾ നടത്തിയിട്ടുണ്ട്. ഈ ആക്രമണങ്ങളുടെ തുടർച്ചയായാണ് തിരുവോണ നാളിലേയും സംഘർഷം. അശ്വിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.
കുമ്പളയിലെ ഫർഹാസിന്റെ അപകട മരണം, പ്രതിഷേധം കനത്തു; പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം
https://www.youtube.com/watch?v=gQmqwUliiaQ
https://www.youtube.com/watch?v=Ko18SgceYX8