അപകടത്തെക്കുറിച്ച് ബെക്കൽ പൊലീസ് അന്വേഷണം തുടങ്ങി.  

കാസര്‍കോട്: കാസര്‍കോട് പെരിയ ചെര്‍ക്കപ്പാറ പട്ടര്‍ചാലില്‍ വാഹനമിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. ചെര്‍ക്കപ്പാറ സ്വദേശി ഉബൈദ് (59) ആണ് മരിച്ചത്. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. അപകടത്തെക്കുറിച്ച് ബെക്കൽ പൊലീസ് അന്വേഷണം തുടങ്ങി. തമിഴ്നാട്ടില്‍ നിന്നും മറ്റൊരു അപകട വാര്‍ത്ത കൂടി ഇന്ന് രാവിലെ പുറത്തുവന്നിട്ടുണ്ട്. 

തമിഴ്നാട് കോവിൽപാളയത്ത് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മലയാളികളായ അച്ഛനും മകനും മരിച്ചു. പാലക്കാട് മീനാക്ഷിപുരം സ്വദേശി പരമേശ്വരൻ (48), മകൻ രോഹിത് (21) എന്നിവരാണ് മരിച്ചത്. രോഹിതിന്റെ പഠന ആവശ്യവുമായി ബന്ധപ്പെട്ട് ബംഗ്ലൂരുവിലെത്തിയ ഇരുവരും നാട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടമുണ്ടായത്.

രോഹിത് ഓടിച്ചിരുന്ന കാർ തടി കയറ്റി മുന്നിൽ സഞ്ചരിക്കുകയായിരുന്ന പിക് അപ്പിന്റെ പിന്നിൽ ഇടിച്ചായിരുന്നു അപകടം. ഇരുവരെയും പൊള്ളാച്ചി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം പൊള്ളാച്ചി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. മീനാക്ഷിപുരം സ്വദേശിയായ പരമേശ്വരനും കുടുംബവും വർഷങ്ങളായി പൊള്ളാച്ചിയിലാണ് താമസം. 

കാസര്‍കോട് കാർ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന വിദ്യാർത്ഥി മരിച്ചു. കാസർകോട് പേരാൽ കണ്ണൂർ സ്വദേശി പരേതനായ അബ്ദുള്ളയുടെ മകൻ ഫർഹാസ് (17) ആണ് മരിച്ചത്. സുഹൃത്തുക്കളുമായി സഞ്ചരിക്കുമ്പോൾ പൊലീസിനെ വെട്ടിച്ച് പോകുന്നതിനിടയിൽ കാർ മറിഞ്ഞാണ് പരിക്കേറ്റത്. ചികിത്സയിൽ തുടരുന്നതിനിടെയാണ് അന്ത്യം. 

യുവാക്കളെ മർദ്ദിച്ച് പണവും മൊബൈൽ ഫോണുകളും തട്ടിയെടുത്തു; പ്രതികൾ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്