
മാന്നാർ: വിമാന സർവീസില്ലാത്തതിനാൽ ഭാര്യ വിദേശത്ത് കുടുങ്ങിയതോടെ ഹൃദയാഘാതം മൂലം മരിച്ച ഭർത്താവിന്റെ മൃതദേഹം മോർച്ചറിൽ സൂക്ഷിച്ചു. കുട്ടമ്പേരൂർ മണലിൽ വീട്ടിൽ പരേതനായ എം എൻ രവിയുടെ മകൻ സജിയുടെ (49) മൃതദേഹമാണ് കുവൈത്തിൽ നഴ്സായ ഭാര്യ ലീനയുടെ വരവുംകാത്ത് മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ 28ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഓട്ടോറിക്ഷാ തൊഴിലാളിയായ സജി മരിച്ചത്. വിവരം അറിഞ്ഞ് അന്നുതന്നെ വൈകിട്ട് നാട്ടിലേക്ക് വരുന്നതിനായി ലീന ടിക്കറ്റ് എടുത്തിരുന്നെങ്കിലും ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് വിമാനങ്ങൾ റദ്ദാക്കുകയും വിമാനത്താവളം അടച്ചിടുകയും ചെയ്തതോടെ യാത്ര മുടങ്ങുകയായിരുന്നു. തുടർന്ന് സജിയുടെ സംസ്കാര ചടങ്ങുകളും മാറ്റിവെച്ചു.
കുവൈത്ത് സാൽമിയയിലെ സിറ ആശുപത്രിയിൽ നഴ്സായ ലീന രണ്ടുമാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തി മടങ്ങിയത്. കുവൈത്തിലെ സാംസ്കാരിക സംഘടനയായ കല കുവൈത്ത് ഭാരവാഹികളും ഇന്ത്യൻ എംബസിയും ലീനയെ നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ്. വിമാനത്താവളം തുറന്നാലും കണക്ഷൻ വിമാനങ്ങൾക്കായി കാത്ത് ഹോട്ടലുകളിൽ കഴിയുന്ന യാത്രികർക്കായിരിക്കും മുൻഗണന ലഭിക്കുക. അതിനാൽ ഇവർക്കൊപ്പം ലീനയ്ക്കും യാത്ര തരപ്പെടുത്താനുള്ള ഇടപെടലുകളാണ് എംബസിയുടെയും സംഘടനാ ഭാരവാഹികളുടെയും നേതൃത്വത്തിൽ നടക്കുന്നത്. സജിയുടെ മാതാവ് ശാന്തമ്മ, മകൾ ബിഎസ്‌സി മൂന്നാംവർഷ വിദ്യാര്‍ത്ഥിനി സോന
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam